PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ ‘മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി’ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ ‘മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി’ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ ‘മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി’ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

യുഎഇ: തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് പ്രവർത്തനസമയം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ്‌ പ്രവർത്തനസമയം. ഞായറാഴ്ചകളിൽ അവധിയായിരിക്കും.ലൈബ്രറിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്, എന്നാൽ സന്ദർശകർ https://mbrl.ae/ എന്നതിൽ രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. നിലവിൽ മെമ്പർഷിപ്പ് നിരക്കുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏഴ് നിലകളിലായി ഒരു ദശലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്. അറബിയിലും വിദേശ ഭാഷകളിലുമായി 1.1 ദശലക്ഷത്തിലധികം അച്ചടിച്ച ഡിജിറ്റൽ പുസ്തകങ്ങൾ, 6 ദശലക്ഷത്തിലധികം പ്രബന്ധങ്ങൾ, ഏകദേശം 73,000 സംഗീത സ്‌കോറുകൾ, 75,000 വീഡിയോകൾ, ഏകദേശം 13,000 ലേഖനങ്ങൾ, 325 വർഷങ്ങളിലായി ഒരു ആർക്കൈവിനുള്ളിൽ 5,000-ത്തിലധികം ചരിത്രപരമായ പ്രിന്റ്, ഡിജിറ്റൽ ജേണലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 54,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ‘റഹൽ’ എന്നറിയപ്പെടുന്ന തടികൊണ്ടുള്ള സ്റ്റാൻഡിന്റെ രൂപത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓട്ടോമേറ്റഡ് സ്റ്റോറേജ്, ഇലക്ട്രോണിക് ബുക്ക് റിട്രീവൽ സിസ്റ്റം, സെൽഫ് സർവീസ് കിയോസ്‌ക്കുകൾ, ബുക്ക് ഡിജിറ്റൈസേഷൻ ലബോറട്ടറി, സന്ദർശകരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാൻ സ്മാർട്ട് റോബോട്ടുകൾ എന്നിവയാണ് ലൈബ്രറിയുടെ പ്രത്യേകത.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment