PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഡിജിറ്റൽ സേവനങ്ങൾ വഴി 350 കോടി വരുമാനം നേടി

ഡിജിറ്റൽ സേവനങ്ങൾ വഴി 350 കോടി വരുമാനം നേടി

ഡിജിറ്റൽ സേവനങ്ങൾ വഴി 350 കോടി വരുമാനം നേടി

ദുബായ്:  ഡിജിറ്റൽ സേവനങ്ങൾ വഴി ആർടിഎ കഴിഞ്ഞ വർഷം 350 കോടി വരുമാനം നേടിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 32% വളർച്ചയാണ് ഉണ്ടായത്. 309 സേവനങ്ങളാണ് ഡിജിറ്റലായി നൽകുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ആകെ 676 ദശലക്ഷം ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. മുൻവർഷം ഇത് 527 ദശലക്ഷമായിരുന്നു. 28% വളർച്ചയാണ് ഉണ്ടായത്. സ്മാർട് ആപ്പുകൾ വഴി 12 ലക്ഷം ഇടപാടുകൾ നടന്നുനെന്നും മുൻവർഷത്തെ അപേക്ഷിച്ച് 44% വളർച്ച നേടാനായെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ദുബായിയെ ലോകത്തെ ഏറ്റവും നല്ല സ്മാർ്ട്ട് നഗരമാക്കാനുള്ള ഭരണാധികരികളുടെ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ആർടിഎ ഡിജിറ്റൽ സേവനങ്ങൾക്കായി റജിസ്റ്റർ ചെയ്തവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഇതിൽ പകുതിപ്പേരും ഇത് സജീവമായി ഉപയോഗിക്കുന്നവരാണ്. ആർടിഎ സ്മാർട് ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ളവരുടെ എണ്ണം 61 ലക്ഷമാണ്. 285 സേവനങ്ങൾ ചാറ്റ് ബോട്ടായ മഹബൂബ് വഴിയാണ് നൽകുന്നത്. ഇതു മൂലം ആർടിഎ കാൾ സെന്ററുകളിലേക്കുള്ള ഫോൺവിളികളുടെ എണ്ണവും 40% കുറഞ്ഞു. ഡിജിറ്റൽ നയത്തിന്റെ ഭാഗമായി ആർടിഎ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന 106 പദ്ധതികളിൽ 76 എണ്ണവും നടപ്പാക്കി. സമ്പൂർണമായും കടലാസ് രഹിത, ഡിജിറ്റൽ ഇടപാടുകളിലേക്കുള്ള ദുബായിയുടെ മാറ്റത്തിൽ ആർടിഎയ്ക്കു പ്രധാന പങ്കു വഹിക്കാൻ സാധിക്കുന്നതായുംഅധികൃതർ പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment