PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് എക്‌സ്‌പോ സൈറ്റ് ഇനി ” എക്‌സ്‌പോ സിറ്റി ദുബായ് ”

ദുബായ് എക്‌സ്‌പോ സൈറ്റ് ഇനി ” എക്‌സ്‌പോ സിറ്റി ദുബായ് ”

ദുബായ് എക്‌സ്‌പോ സൈറ്റ് ഇനി ” എക്‌സ്‌പോ സിറ്റി ദുബായ് ”

ദുബായ് : ദുബായ് എക്‌സ്‌പോ സൈറ്റ് ഇനി ” എക്‌സ്‌പോ സിറ്റി ദുബായ് ” എന്നറിയപ്പെടും. ” എക്‌സ്‌പോ സിറ്റി ദുബായ് ” 2022 ഒക്ടോബറിൽ തുറക്കും. ദുബായ് എക്‌സ്‌പോ സിറ്റി സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രവും പ്രമുഖ കമ്പനികളുടെയും അവരുടെ ആസ്ഥാനങ്ങളുടെയും കേന്ദ്രമായി മാറും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.എക്‌സ്‌പോ 2020 സൈറ്റ് ഇനി ദുബായ് എക്‌സ്‌പോ സിറ്റിയായി മാറുമെന്നും ആയിരക്കണക്കിന് പുതിയ താമസക്കാരെയും ബിസിനസുകളെയും ഉടൻ സ്വാഗതം ചെയ്യുമെന്നും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.  പുതിയ എക്‌സ്‌പോ സിറ്റി ദുബായിൽ ഒരു പുതിയ മ്യൂസിയം, ലോകോത്തര  എക്‌സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം, കൂടാതെ ചില പവലിയനുകൾ എന്നിവയും ഉണ്ടാകും. സാങ്കേതികവിദ്യയിലും പരിസ്ഥിതിയിലും പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, അടുത്തുള്ള ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടും നഗര കേന്ദ്രവുമായുള്ള മെട്രോ ലിങ്കും കണക്ട് ചെയ്തുകൊണ്ടുള്ള ഒരു ലക്ഷ്യസ്ഥാനമായി പ്രവർത്തിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment