അബുദാബി മദീനത് ഷോപ്പിങ് മാളിൽ നാളെ കുഞ്ചാക്കോ ബോബനും, അരവിന്ദ് സ്വാമിയും എത്തുന്നു. ഒപ്പം കിടിലൻ ഫാഷൻ ഷോയും.
അബുദാബി: ലുലു ഗ്രൂപ്പ് ഓണാഘോഷ ഭാഗമായി ഒരുക്കുന്ന പൊന്നോണം ഫാഷൻ ഷോയും, ‘ഒറ്റ്’ മൂവീ ലോഞ്ചും അബുദാബി മദീനത് സായിദ് ലുലു ഹൈപ്പർമാർകറ്റിൽ നടക്കും. ഓഗസ്റ്റ് 28 ഞായറാഴ്ച രാത്രി 7 മണിക്ക് ആണ് പരിപാടി നടക്കുക. സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ ‘ഒറ്റ്’ എന്ന സിനിമയുടെ മൂവീ ലോഞ്ച് നിർവഹിക്കും.
കേരളത്തിന്റെ പരമ്പരാഗത രീതിയിൽ ഒരുക്കുന്ന ഫാഷൻ ഷോയും അരങ്ങേറും.പ്രവേശനം സൗജന്യമാണ്. മദീനത് സായിദ് ഷോപ്പിങ് സെന്ററിൽ രണ്ടാം നിലയിലാണ് പരിപാടി നടക്കുക. ഓണാഘോഷ ഭാഗമായി യുഎഇ ലുലു ഹൈപ്പര്മാര്ക്കറ്റുകളിൽ വസ്ത്രങ്ങൾക്കും, പച്ചക്കറികൾക്കും,മറ്റ് ഉത്പന്നങ്ങൾക്കുമെല്ലാം വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.