PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅനോര വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

അനോര വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

അനോര വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

അബുദാബി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനോര (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസിയേഷൻ) വർണ്ണാഭമായ  പരിപാടികളോടെ ഓണം ആഘോഷിച്ചു. ഘോഷയാത്രയോടുകൂടിയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. അനോര പ്രസിഡന്റ് എ എം ബഷീറിന്റെ അദ്ധ്യാക്ഷതയിൽ നടന്ന പരിപാടി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ  പ്രധാന അങ്കണത്തിലാണ്  നടന്നത്. ജനറൽ സെക്രട്ടറി എം പി ഷൈജു, ട്രഷറർ നസീർ, വൈസ് പ്രസിഡന്റ് റോബിൻസൺ, ഓണം ജനറൽ കൺവീനർ മണിലാൽ, സെക്രട്ടറി ഷുഹൈബ് പള്ളിക്കൽ തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

 

അൽ സാബി ഗ്രൂപ്പ് ചെയർമാൻ വിജയകുമാർ, മാനേജിങ് ഡയറക്ടേഴ്‌സായ അമൽ വിജയകുമാർ, വിമൽ വിജയകുമാർ, ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഗ്ലോബൽ ഡയറക്ടർ വി.നന്ദകുമാർ,  ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി.നടരാജൻ, ജെമിനി ബിൽഡിങ് മെറ്റിരിയൽസ് എം.ഡി ഗണേഷ് ബാബു, അൽ നാസർ ഇന്റർനാഷണൽ സർവീസസ്  ചെയർമാൻ അമ്പലത്തറ രാജൻ, എസ്  എഫ് സി ഗ്രൂപ്പ് ചെയർമാൻ കെ മുരളീധരൻ, റാക്കോ ജനറൽ ട്രാൻസ്‌പോർട്ട് ചെയർമാൻ  ജയപ്രകാശ്  തുടങ്ങി കലാ സാംസ്‌കാരിക വ്യവസായ രംഗങ്ങളിലെ പ്രമുഖർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.

യുഎഇ യിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഗാനവിരുന്നും, മിമിക്‌സും അരങ്ങേറി. ആഘോഷ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യ, ഘോഷയാത്ര, മാവേലി എഴുന്നള്ളത്, കേരളീയ നൃത്തങ്ങൾ, ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ടുകൾ തുടങ്ങിയ കലാവിരുന്നുകളും ഓണാഘോഷ ഭാഗമായി അരങ്ങേറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment