PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ  വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

അബുദാബിയിൽ  വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

അബുദാബിയിൽ  വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

അബുദാബി : അബുദാബിയിൽ  വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ പ്രവേശന കവാടത്തിലെ കോൺക്രീറ്റ് തൂണിൽ കാർ  ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്‌ടമായതാണ് വാഹനം തെന്നിമാറി ആശുപത്രി കവാടത്തിലെ തൂണിൽ ഇടിക്കാൻ ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അപകടവിവരം അറിയിച്ചതിനെ തുടർന്ന് പോലീസും, രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പെട്ടവരുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകടങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധാപൂർവം വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment