അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍.
അബുദാബി: വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് അബുദാബി മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ മലയാളത്തിന്റെ പ്രിയ കവി പ്രൊഫസര്‍ മധുസൂധനന് നായര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്കി. രാവിലെ 6 മണിക്ക് സമാജത്തില്‍ തുടക്കം കുറിച്ച പരിപാടിയില്‍ മുന്‍ കൂട്ടി റെജിസ്ട്രര്‍ ചെയ്ത അന്‍പതോളം കുട്ടികള്‍ എത്തി ചേര്‍ന്നു.സമാജം ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് രേഖിന് സോമന്, യേശുശീലന്‍, സലിം ചിറക്കല്‍, എ. എം അന്‍സാര്‍, അജാസ് അപ്പാടത്ത്, സാബു അഗസ്റ്റിന്, റിയാസുദ്ധീന്‍ പി.ടി, മനു കൈനകരി, അനില്‍ കുമാര്‍, അനുപ ബാനര്‍ജി, നൗഷിദ ഫസല്‍, ലാലി സാംസന് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.