PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപയസ്വിനി ഓണച്ചിന്തുകൾ വൈവിധ്യമായി

പയസ്വിനി ഓണച്ചിന്തുകൾ വൈവിധ്യമായി

പയസ്വിനി ഓണച്ചിന്തുകൾ വൈവിധ്യമായി

അബുദബി: അബുദബിയിലെ കാസർകോട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യ സോഷ്യൽ & കൽച്ചറൽ സെന്ററിൽ  നടന്നു. ഓണച്ചിന്തുകൾ എന്ന പേരിൽ നടന്ന ആഘോഷ പരിപാടികൾ പ്രസിഡണ്ട് ടി വി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഐ എസ് സി പ്രസിഡണ്ട് ഡി നടരാജൻ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് വി പി കൃഷ്ണകുമാർ, അബുദബി മലയാളി സമാജം വൈസ് പ്രസിഡണ്ട്  രെഖിൻ സോമൻ, ഇന്ത്യൻ മീഡിയ അബുദബി പ്രസിഡണ്ട് റാഷിദ് പുമാടം, മലയാളം മിഷൻ അബുദബി ചാപ്റ്റർ ചെയർമാനും അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻസ് മാനേജരുമായ സൂരജ് പ്രഭാകരൻ, പയസ്വിനി രക്ഷാധികാരികളായ  ജയകുമാർ പെരിയ ,വേണുഗോപാലൻ നമ്പ്യാർ, ആർട്സ് സെക്രട്ടറി വിഷ്ണു തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. ആഘോഷ പരിപാടിയിൽ അബുദബിയിലെ പ്രമുഖ സംഘടന ഭാരവാഹികൾ, പത്രപ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തുടർന്ന് പയസ്വിനി കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷത്തിനു പൊലിപ്പേകി കൊണ്ട് താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടിയ ഘോഷയാത്രയും വിഭവ സമ്യദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന പയസ്വിനി അബുദബിയിലെ സജീവ കുടുംബ കൂട്ടായ്മയാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment