PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമഗ്ര ആയുർവേദ സേവനങ്ങളുമായി വൈദ്യശാല അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

സമഗ്ര ആയുർവേദ സേവനങ്ങളുമായി വൈദ്യശാല അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

സമഗ്ര ആയുർവേദ സേവനങ്ങളുമായി വൈദ്യശാല അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

അബുദാബി: ആയുർവേദ വിദഗ്ദരുടെ സമഗ്ര സേവനങ്ങൾ അബുദാബിയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എൽഎൽഎച്ച് ആശുപത്രിയിൽ ‘വൈദ്യശാല’ ആയുർവേദ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ എംബസി കോൺസൽ ഡോ. രാമസ്വാമി ബാലാജി കേന്ദ്രം ഉദ്ഘാടനം ചെയ്തു. രോഗശാന്തി, പ്രതിരോധം, പുനരധിവാസം എന്നിവയിലൂന്നിയുള്ള ആയുർവേദ ചികിത്സയുടെ ഗുണഫലങ്ങളെപ്പറ്റി അവബോധം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ആയുർവേദത്തിന് പ്രചാരമേകുന്നുണ്ട്. ആയുർവേദ ചികിത്സയെ ഇൻഷൂറൻസ് കവറേജ് പരിധിയിൽ കൊണ്ടുവരാനുള്ള അധികൃതരുടെ തീരുമാനം ഇക്കാര്യത്തിൽ ഏറെ സഹായകരമായി. വൈദ്യശാല പോലെയുള്ള ആയുർവേദ കേന്ദ്രങ്ങൾ അനുഭവ സമ്പന്നരായ ആയുർവേദ വിദഗ്ദരിൽ നിന്ന് മികച്ച നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജനങ്ങൾക്ക് സഹായകരമാകുമെന്നും ഡോ. രാമസ്വാമി ബാലാജി കൂട്ടിച്ചേർത്തു.

സാംക്രമികേതരമായ വിട്ടുമാറാത്ത രോഗങ്ങളുടെ ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനായി വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വൈദ്യശാല പ്രവർത്തിക്കുക. സന്ധിവാതം, അലർജികൾ, ആസ്ത്മ, മൈഗ്രെയ്ൻ, ചർമ്മരോഗങ്ങൾ, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദ ചികിത്സയാണ് വൈദ്യശാല ഉറപ്പുനൽകുന്നത്.ശാരീരിക വേദന, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സാ പാക്കേജുകളും ശരീരഭാരം കുറയ്ക്കൽ, പ്രസവാനന്തര പരിചരണം, ഡിടോക്സ് ചികിത്സകൾ, ജീവിതശൈലി പരിഷ്ക്കരണം എന്നിവയ്ക്കുള്ള സേവനങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കാം.

ആധുനിക ചികിത്സാരീതിയും പരമ്പരാഗത ആയുർവേദവും സമന്വയിപ്പിച്ച് ഗുണഫലം ലഭ്യമാക്കാനാണ് ശ്രമമെന്ന് വൈദ്യശാല മേധാവി ഡോ. ശ്യാം വിശ്വനാഥൻ പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുടെ ഫലങ്ങൾ കുറച്ചുകൊണ്ട് ആവശ്യമായ ആശ്വാസം നൽകുന്നതിൽ ആയുർവേദ സമ്പ്രദായം യുഎഇയിലെ ജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment