PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഡോ: കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്. പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു

ഡോ: കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്. പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു

ഡോ: കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്. പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു

ദുബൈ: ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ: കെ.പി ഹുസൈൻ്റെ നേതൃത്വത്തിൽ കോഴിക്കോട് പ്രവർത്തിച്ചു വരുന്ന ചാരിറ്റബിൾ ഓർഗനൈസേഷനായ ഡോ: കെ.പി ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്. പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു. തവനൂർ മണ്ഡലത്തിലേ വിവിത പഞ്ചായത്തുകളിലേ സന്നത സംഘടനകളിൽ നിന്നും  മഹല്ല് കമ്മിറ്റികളിൽ നിന്നും പ്രശ്നങ്ങൾ കേട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഡോ: ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് തവനൂർ മണ്ഡലത്തിലേ തൃപ്രങ്ങോട് പാലോത്ത് പറമ്പ് മഹല്ല് മേഖല, തൃപ്രങ്ങോട് പഞ്ചായത്തിലേ വിവിത മേഖല , മംഗലം പഞ്ചായത്തിലേ തീരദേശ മേഖല, വട്ടംകുളം മേഖല, എന്നിവടങ്ങളിലേ കുടുംബങ്ങളിലേക്ക് 250 പൾസ് ഓക്സി മീറ്ററുകൾ സംഭാവന നൽകുന്നത്.
കോവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾഅതി തീവ്രമാണ് അതിനാൽ തന്നെ ഓക്സിജൻ്റെ അളവ് ഇടവിട്ട് പരിശോധിക്കേണ്ടത് പ്രധാനമാണ് . ഓക്സിജൻ്റെ ഒഴുക്ക് നിരീക്ഷിക്കാൻ പൾസ് ഓക്സി മീറ്ററുകൾ സഹായിക്കുന്നതിനാൽ തന്നെ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ എത്തുന്ന അടിയന്തര സാഹചര്യങ്ങൾ തടയുകയും ചെയ്യും എന്ന് ഡോ: ഹുസൈൻ പറഞ്ഞു. ഈ പകർച്ച വ്യാധി സാഹചര്യത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റു ന്നതിനും സംഭാവന ചെയ്യുന്നതിനും എല്ലാ വരും പരമാവധി ശ്രമിച്ചാൽ ദൈനംദിന മരണങ്ങൾ തടയാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.  ട്രസ്റ്റ് മെംമ്പർ അഡ്വ.റാണി അഭിലാഷ്  പൾസ് ഓക്സി മീറ്റർ സംഘടന നേതാക്കൾക്ക് കൈമാറി. ടി.കെ നാസർ മംഗലം, ഹൈദർ നെല്ലിശ്ശേരി, നൗഷാദ് തൃപ്രങ്ങോട്, ഷമീർ പുറത്തൂർ, നൗഫൽ കെ.പി, സുലൈമാൻ മംഗലം,നൗഫൽ ചമ്രവട്ടം,അസീസ് അമരിയിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment