PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaഇന്ത്യയിൽ  നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും

ഇന്ത്യയിൽ  നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും

ഇന്ത്യയിൽ  നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും

യു എ ഇ: ഇന്ത്യയിൽ  നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും ഇന്ന്  ഔദ്യോഗികമായി അറിയിച്ചു.ജൂലൈ 7 നു സർവീസ് തുടങ്ങാനാവുമെന്ന പ്രതീക്ഷ പങ്കു വെച്ച എമിറേറ്റ്സ് എയർലൈൻസ് പുതിയ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടുമില്ല.ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ഇത്തിഹാദ് വിമാനകമ്പനിയും അറിയിച്ചിരുന്നു. ജൂലൈ 6 വരെ സർവീസ് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്ന എയർ ഇന്ത്യയും പുതിയ പ്രഖ്യാപനം നടത്തിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ പ്രതീക്ഷ വീണ്ടും മങ്ങുകയാണ്. ഇന്ന് മുതൽ യു എ ഇ യിൽ സ്‌കൂളുകൾക്ക് മധ്യവേനൽ അവധി പ്രഖ്യാപിച്ചെങ്കിലും നാട്ടിൽ നിന്നും എന്ന് മടങ്ങാനാകുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ ഒന്നും യാത്രക്ക് തയ്യാറാകുന്നില്ല . കഴിഞ്ഞ മധ്യവേനൽ അവധിക്കും നാട്ടിൽ പോകാനാവാത്ത പ്രവാസികളാണ് ബഹുഭൂരിപക്ഷവും. രണ്ടു മാസത്തെ അവധിക്കു നാട്ടിലേക്കു തിരിക്കാൻ ശ്രമിച്ച  സ്‌കൂൾ ജീവനക്കാരെയും  മാനേജ്‌മെന്റുകൾ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത് . കനത്ത വേനൽ ചൂടിലുള്ള ഗൾഫ് നാടുകളിൽ  നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശികളും ഇക്കുറി യാത്രകൾ മാറ്റിവെക്കുകയാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment