അബുദാബി ഇന്ത്യൻ ലോയേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അബുദാബി: അബുദാബി ഇന്ത്യൻ ലോയേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് അഡ്വ. മുഹമ്മദ് റഫീക്ക് , സെക്രട്ടറി അഡ്വ. മജീദ്, ട്രഷറർ അഡ്വ. സാബു എന്നിങ്ങനെയാണ് തെരെഞ്ഞെടുത്തത്. എക്സിക്യൂട്ടീവ് അംഗങ്ങളായി അഡ്വ. അൻസാരി സൈനുദ്ദീൻ ,അഡ്വ. സലീം ചോല മുഖത്ത് ,അഡ്വ. ദീപക്,അഡ്വ. സിജോ ജോർജ്,അഡ്വ. ജോൺ ജോബിൻ,അഡ്വ. ബൽറാം ശങ്കർ എന്നിവരെയും തെരഞ്ഞെടുത്തു. എംബസി .നോർക്ക റൂട്ട്സ് തുടങ്ങിയവയുമായി സഹകരിച്ച് ഇന്ത്യർ ജനതക്ക് അർഹമായ സേവനങ്ങൾ ഉറപ്പാക്കുക.സാമൂഹ്യപരമായ സൗജന്യ നിയമ ഉപദേശവും, പരിരക്ഷയും നൽകുക, മററ് അസോസിയേഷനുമായി സഹകരിച്ച് സൗജന്യ നിയമ സഹായവും ,അദാലത്തുകളും സംഘടിപ്പിക്കുക.ഇന്ത്യയിലുള്ള നിയമ പരമായ പ്രശ്നങ്ങൾ നിയമ സെല്ലുകളുമായി ബന്ധപ്പെട്ടു പരിഹരിക്കുക. തുടങ്ങിയ പ്രവർത്തനങ്ങളുമായി അസോസിയേഷൻ പ്രവർത്തിക്കുവാൻ തീരുമാനിച്ചു.