PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകുട്ടികൾക്ക് ജോലി ചെയ്യാൻ സർക്കാർ അനുമതി

കുട്ടികൾക്ക് ജോലി ചെയ്യാൻ സർക്കാർ അനുമതി

കുട്ടികൾക്ക് ജോലി ചെയ്യാൻ സർക്കാർ അനുമതി

യുഎഇ:  യുഎഇ യിൽ അവധിക്കാലത്ത് കുട്ടികൾക്കു ജോലി ചെയ്യാൻ സർക്കാർ അനുമതി. ‌15 തികഞ്ഞ വിദ്യാർഥികൾക്കാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകിയത്. ജോലി ചെയ്തു തൊഴിൽ പരിചയം നേടുന്നതിനൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. കർശന നിബന്ധനകളോടെയാണ് കുട്ടികൾക്കു ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. മാതാപിതാക്കളുടെ സമ്മത പത്രത്തോടെ മൂന്നു മാസത്തേക്കുള്ള തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഏർപ്പെടാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്തമാക്കണം. വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം ഇവ കരാറിൽ വ്യക്തമാക്കണം. കർശന വ്യവസ്ഥകൾ വച്ച് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്കു തൊഴിൽ പരിശീലനത്തിന് അനുവദിച്ചിട്ടില്ല.6 മണിക്കൂറാണ് പരമാവധി തൊഴിൽ സമയമെന്നും അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment