യുഎഇയിലെത്തുന്നവർ 7 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം
യുഎഇ: ഹജ്ജ് കഴിഞ്ഞ് യുഎഇയിലെത്തുന്നവർ 7 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് നിർദ്ദേശം. എത്തിച്ചേർന്നതിന് ശേഷമുള്ള നാലാം ദിവസമോ രോഗലക്ഷണങ്ങൾ കണ്ടാൽ അവർ നിർബന്ധമായും കോവിഡ് പിസിആർ പരിശോധന നടത്തണമെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തിയ ശേഷം തീർത്ഥാടകർക്ക് കോവിഡ് പിസിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരോട് ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാനും പോസിറ്റീവ് സ്ഥിരീകരിച്ചാൽ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. നെഗറ്റീവ് ഫലം ലഭിച്ചാൽ തീർഥാടകർക്ക് അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കും.