PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഅൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിക്കുന്നു

അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിക്കുന്നു

അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിക്കുന്നു

ഷാർജ: വിവിധ തരം ഈന്തപ്പഴങ്ങൾ കാണാനും രുചിക്കാനുമുള്ള അവസരമൊരുക്കി അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിക്കുന്നു. ഈ മാസം 21 മുതൽ 24 വരെ എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ നൽകും. 20,000 മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് സമ്മാനത്തുക. ആറു പ്രാഥമിക മത്സരങ്ങളിലെ 145 സമ്മാനജേതാക്കൾക്ക് ഈ തുക നൽകും. ഇതോടനുബന്ധിച്ച് പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനവും കരകൗശല വസ്തുക്കളുടെ നിർമാണ പ്രദർശനവുമെല്ലാം നടക്കും. ഇവയിലും മത്സരങ്ങൾ നടത്തും. ഇത്തവണ ഈന്തപ്പനയോല കൊണ്ട് ഏറ്റവും മനോഹരമായി കുട്ട നിർമിക്കുന്നതിൽ മത്സരം നടത്തുമെന്ന് അധികൃതർ അറിയിച്ചു. 25 വയസ്സ് മുതലുള്ള വനിതകൾക്കാണ് മത്സരം. രാജ്യത്തെ നൂറുകണക്കിന് ഈന്തപ്പന കർഷകർ ഉത്സവത്തിൽ പങ്കെടുക്കുമെന്ന് ദ് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment