PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു ഗ്രൂപ്പ് ഒരുക്കുന്ന ഇന്ത്യ ഉത്സവ് ആസാദി കാ അമൃത് മഹോത്സവിനു  പ്രോഡോജ്ജല തുടക്കം.

ലുലു ഗ്രൂപ്പ് ഒരുക്കുന്ന ഇന്ത്യ ഉത്സവ് ആസാദി കാ അമൃത് മഹോത്സവിനു  പ്രോഡോജ്ജല തുടക്കം.

ലുലു ഗ്രൂപ്പ് ഒരുക്കുന്ന ഇന്ത്യ ഉത്സവ് ആസാദി കാ അമൃത് മഹോത്സവിനു  പ്രോഡോജ്ജല തുടക്കം.

അബുദാബി: ലുലു ഗ്രൂപ്പ് ഒരുക്കുന്ന ഇന്ത്യ ഉത്സവ് ആസാദി കാ അമൃത് മഹോത്സവിനു  പ്രോഡോജ്ജല തുടക്കം.പതിനായിരത്തിൽ പരം ഉത്പന്നങ്ങൾക്കാണ് ആഘോഷ ഭാഗമായി  വിലക്കിഴിവ് ലുലു ഹൈപ്പര്മാര്ക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.അബുദാബി  അൽവാഹ്ദ മാളിൽ വർണ്ണാഭമായ ഉത്‌ഘാടന  പരിപാടികൾ  നടന്നു.ഇന്ത്യയുടെ  സ്വാത്രന്ത്യ ദിനാഘോഷതോട് അനുബന്ധിച്ചാണ് ആഘോഷം ഒരുക്കുന്നത്.  അബുദാബി  അൽവാഹ്ദ മാളിൽ  നടന്ന ചടങ്ങിൽ  യുഎഇ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ആണ് ഫെസ്റ്റ്  ഉത്‌ഘാടനം നിർവഹിച്ചത്.ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫ് അലി, സി ഇ ഓ സെഫി രൂപ വാല, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ, സീ ഫൈവ് ഗ്ലോബൽ ഹെഡ് അർച്ചന ആനന്ദ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ സംസ്കാരവും , വൈവിധ്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും, ഇന്ത്യൻ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുനയുമാണ് ഇന്ത്യ ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന്  എം എ യൂസഫ് അലി പറഞ്ഞു. ഉൽഘാടന ഭാഗമായി ഇന്ത്യൻ സാംസ്ക്കാരിക തനിമയാർന്ന  വിവിധ കലാ പരിപാടികളും നടന്നു.മറ്റ് ജി സി സി രാജ്യങ്ങളിലെ ഇന്ത്യൻ  അംബാസിഡര്മാര്  ഓരോ രാജ്യത്തെയും അതത് ലുലു ഹൈപ്പർമാർകറ്റുകളിൽ ഫെസ്റ്റിവൽ  ഉത്‌ഘാടനം നിർവഹിച്ചു.വിവിധ രാജ്യങ്ങളിലെ  235 ഔട്ട്ലെറ്റ്‌ കളിലായി ഒക്ടോബർ അവസാനം വരെ നീണ്ടു നിൽക്കുന്നതാണ് ഇന്ത്യ ഉത്സവ ആഘോഷം. ഓണാഘോഷം, ഗണേശ ചതുർഥി ആഘോഷം, ജന്മാഷ്ടമി സ്പെഷ്യൽസ് ,നവരാത്രി  , ദീപാവലി ആഘോഷങ്ങളുമാണ്  235 ഔട്ട്ലെറ്റ്‌ കളിൽ  ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായി  ആഘോഷിക്കുക. പതിനായിരത്തിൽ പരം ഉത്പന്നങ്ങൾക്ക് ഫെസ്റ്റിന്റെ ഭാഗമായി മൂന്ന് ദിവസത്തെ വിലക്കിഴിവും  പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment