PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവേൾഡ് ഓഫ് ഹാപ്പിനെസ്സ് ‘ഓണം പൊന്നോണം 2022’ബ്രൗഷർ പ്രകാശനം ചെയ്തു.

വേൾഡ് ഓഫ് ഹാപ്പിനെസ്സ് ‘ഓണം പൊന്നോണം 2022’ബ്രൗഷർ പ്രകാശനം ചെയ്തു.

വേൾഡ് ഓഫ് ഹാപ്പിനെസ്സ് ‘ഓണം പൊന്നോണം 2022’ബ്രൗഷർ പ്രകാശനം ചെയ്തു.

അബുദാബി : ഓണാഘോഷ ഭാഗമായി അബുദാബിയിലെ  സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മയായ വേൾഡ് ഓഫ് ഹാപ്പിനെസ്സ്  സംഘടിപ്പിക്കുന്ന ‘ഓണം പൊന്നോണം 2022’ പരിപാടിയുടെ ബ്രൗഷർ പ്രകാശനം ചെയ്തു. ലുലു പി ആർ ഓ  അഷ്‌റഫ് പി എ യാണ്  കർമ്മം നിർവഹിച്ചത്. റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെല്ലൂർ, മാധ്യമ പ്രവർത്തകൻ സമീർ കല്ലറ എന്നിവർ സന്നിഹിതരായിരുന്നു.വേൾഡ് ഓഫ് ഹാപ്പിനെസ്സ്  പ്രസിഡന്റ് നൈമ അഹമ്മദ്, ഭാരവാഹികളായ സബീന, മർഷി, നജ്മ, സുഫൈറ ,നജി, ഷാദ് ,ഷെബിൻ , നൗഷാദ്, ഗായകനായ സുഹൈൽ ഇസ്മായിൽ  എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ 17 ശനിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിറിൽ രാത്രി  7 മണിക്കാണ്   ‘ഓണം പൊന്നോണം 2022’  അരങ്ങേറുക. യുഎഇ യിലെ പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തി ഒരുക്കുന്ന നൃത്ത സംഗീത വിരുന്നിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നാട്ടിലും വിദേശത്തുമായി വിവിധ ജീവകാരുണ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾക്കാണ് വേൾഡ് ഓഫ് ഹാപ്പിനെസ്സ്  കൂട്ടായ്മ ചുക്കാൻ പിടിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment