PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEലുലു എക്സ്ചേഞ്ച് വീട് മലയാളിക്ക് ഔഡി കാർ ഇന്തോനേഷ്യക്കാരന്

ലുലു എക്സ്ചേഞ്ച് വീട് മലയാളിക്ക് ഔഡി കാർ ഇന്തോനേഷ്യക്കാരന്

ലുലു എക്സ്ചേഞ്ച് വീട് മലയാളിക്ക് ഔഡി കാർ ഇന്തോനേഷ്യക്കാരന്

അബുദബി :  സെൻറ് മണി വിൻ എ ഹോം ഇൻ ദുബൈ ക്യാമ്പയിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് ഏർപ്പെടുത്തിയ വീട് മലയാളി സ്വന്തമാക്കി. പത്തനംതിട്ട തടിയൂർ സ്വദേശി ബ്രിജൽ ജോൺ പള്ളത്തുശ്ശേരിയാണ് ഒന്നാം സമ്മാനമായ വീട് സ്വന്തമാക്കിയത്. ഒക്ടോബർ ഒന്നിന് ആരംഭിച്ചു ഡിസംബർ 31 ന് അവസാനിച്ച കാമ്പയിനിൽ ദുബൈയിൽ ഒരു വീടും, ഒരു ഔഡി കാറും അതോടൊപ്പം ആയിരത്തിലധികം ഉപഭോക്താക്കൾക്ക് സ്വർണ നാണയങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമായി പത്ത് ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ലുലു എക്സ്ചേഞ്ച് നൽകിയത്. ഇൻഡോനേഷ്യൻ വംശജനായ ഇദ ബഗൂസ് മാധേ സുത്തമക്കാണ് ഔഡി കാർ ലഭിച്ചത്.  ദുബൈയിൽ നടന്ന ചടങ്ങിൽ   മെഗാ വിജയികൾക്കുള്ള സമ്മാനമായ  വീടും കാറും  ലുലു എക്സ്ചേഞ്ച് അസിസ്റ്റൻഡ് വൈസ് പ്രസിഡണ്ട് തമ്പി സുദർശനൻ, ജനറൽ മാനേജർ ഷൈജു മോഹൻദാസ് എന്നിവർ സമ്മാനിച്ചു.

ലുലു എക്സ്ചേഞ്ചിനെ വിജയത്തിലേക്ക് നയിച്ച ഉപഭോക്താക്കൾക്ക് വേണ്ടി എന്നും ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകണമെന്നാണ് ഞങ്ങൾ  ആഗ്രഹിക്കുന്നത് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിൻന്റെ മേധാവി അദീബ് അഹമ്മദ് പറഞ്ഞു.  മികവുറ്റ സേവനം നൽകുന്നതിനൊപ്പം അവർ നമ്മിലർപ്പിക്കുന്ന ദൃഢ വിശ്വാസത്തിന് നന്ദിയായി ക്യാമ്പയിനുകളിലൂടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നൽകി  ഉപഭോക്താകൾക്ക് കൂടുതൽ സന്തോഷം നൽകുകയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത് അദ്ദേഹം വ്യക്തമാക്കി. ക്യാമ്പയിൻ ഇത്രയധികം ശ്രദ്ധ നേടുകയും വിജയിക്കുകയും ചെയ്തതിൽ ഞങ്ങൾ അത്യധികം സന്തോഷിക്കുന്നു. കൂട്ടായ ഉദ്യമത്തിലൂടെ കൂടുതൽ ഉപഭോക്താക്കളെ കാമ്പയിനിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിലൂടെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ലുലു എക്സ്ചേഞ്ചിന് കഴിഞ്ഞു  എ വി പി തമ്പി സുദർശനൻ പറഞ്ഞു. ക്യാമ്പയിനിൽ പങ്കെടുത്ത ഓരോ ഉപഭോക്താക്കൾക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നതിനൊപ്പം  മെഗാ സമ്മാനം നേടിയ വിജയികളെ ഞങ്ങൾ  അനുമോദിക്കുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment