PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ കരുതിയിരിക്കാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്.

വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ കരുതിയിരിക്കാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്.

വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ കരുതിയിരിക്കാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്.

അബുദാബി: വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ കരുതിയിരിക്കാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്. നിയമപരമായ മുന്നറിയിപ്പ് എന്ന തലക്കെട്ടോടുകൂടിയാണ് സന്ദേശം വരുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, എ.ടി.എം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ താത്‌ക്കാലികമായി മരവിപ്പിക്കുന്നതായും പൂർണ വിവരം നൽകിയില്ലെങ്കിൽ സ്ഥിരമായി റദ്ദ് ചെയ്യുമെന്നുമാണ് ഇതിന്റെ ഉള്ളടക്കം. ബാക്കി വിവരങ്ങൾ നൽകുന്നതിനായി ഒരു മൊബൈൽ നമ്പറും നൽകും. ഇതിലേക്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുകൊടുക്കുന്നവരാണ് കെണിയിൽപ്പെടുക. എന്നാൽ ഇത്തരത്തിലുള്ള യാതൊരു സന്ദേശവും ഉപഭോക്താക്കൾക്ക് അയക്കാറില്ലെന്ന് യു.എ.ഇ സെൻട്രൽ ബാങ്കടക്കം എല്ലാ ബാങ്കുകളും ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ശ്രദ്ധിയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളിൽ പരാതിപ്പെടാം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment