പ്രണബ് മുഖർജി അന്തരിച്ചു. വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതം.
കോവിഡ് ചികിത്സയിലായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. 85 വയസ്സായിരുന്നു . ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് മുഖർജി ഇന്ത്യയുടെ 13 മത് രാഷ്ട്രപതിയായിരുന്നു.കോവിഡ് ബാധിച്ചതിനു പിന്നാലെ , തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.