PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇ പതാക ദിനം ആചരിച്ചു.നാലായിരത്തോളം പതാകകൾലൂടെ വിസ്മയ കാഴ്‌ച ഒരുക്കി ദുബായ് കൈറ്റ് ബീച്ച്.

യുഎഇ പതാക ദിനം ആചരിച്ചു.നാലായിരത്തോളം പതാകകൾലൂടെ വിസ്മയ കാഴ്‌ച ഒരുക്കി ദുബായ് കൈറ്റ് ബീച്ച്.

യുഎഇ പതാക ദിനം ആചരിച്ചു.നാലായിരത്തോളം പതാകകൾലൂടെ വിസ്മയ കാഴ്‌ച ഒരുക്കി ദുബായ് കൈറ്റ് ബീച്ച്.

യുഎഇ: പതാക ദിനം ആചരിച്ചു യുഎഇ. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും,ആരോഗ്യമേഖലയിലെ പ്രവർത്തകരും രാജ്യത്തുടെ നീളം ദേശീയ പതാക ഉയർത്തിയാണ് ആചരിച്ചത്. ഒരു മരുഭൂപ്രദേശത്തെ ലോകത്തിന്റെ മുൻ നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയ രാഷ്ട്രപിതാക്കൾക്കും,രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കൾക്കും സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടുമായിരുന്നു പതാക ദിനാചരണം നടത്തിയത്. അബുദാബി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ ഉൾപ്പടെ വിവിധ ആരോഗ്യ പ്രവർത്തകർ 11 മണിക്ക് ദേശീയ പതാക ഉയർത്തി ആഘോഷത്തിൽ പങ്കുചേർന്നു.  യു എ ഇ യിലെ വിവിധ സ്‌കൂളുകളിൽ പതാക ഉയർത്തൽ , ദേശീയഗാനാലാപനം,ഫ്ലാഗ് കളറിംഗ് തുടങ്ങിയ വിവിധ പരിപാടികളും ഇന്ന് ഒരുക്കിയിട്ടുണ്ടായിരുന്നു.യു എഇ യുടെ പ്രസിഡന്റ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനാരോഹണ ചടങ്ങു നടന്നതിന്റെ ഓർമ്മ പുതുക്കുന്ന പതാക ദിനം ഇന്ന് രാജ്യത്തെ ഏറ്റവും പ്രൗഢിയേറിയ ആഘോഷമായി മാറിയിരിക്കുകയാണ്.ദുബായിലെ കൈറ്റ് ബീച്ചിലെ സ്വർണ്ണ മണലിൽ നാലായിരത്തോളം  പതാകകൾ സ്ഥാപിച്ചത് കാണികൾക്കു വിസമയ കാഴ്ചയാണ് ഒരുക്കിയത്.ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ,ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങളാണ് വർണ്ണ പതാകകൾ കൊണ്ട്‌ മണൽപ്പരപ്പിൽ വരച്ചു വെച്ചത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment