PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമാളുകളിൽ കോവിഡ് സുരക്ഷ പരിശോധനകൾ കർശനമാക്കി, 443 പേർക്ക് പിഴ ശിക്ഷ നൽകി ദുബായ് പോലീസ്

മാളുകളിൽ കോവിഡ് സുരക്ഷ പരിശോധനകൾ കർശനമാക്കി, 443 പേർക്ക് പിഴ ശിക്ഷ നൽകി ദുബായ് പോലീസ്

മാളുകളിൽ കോവിഡ് സുരക്ഷ പരിശോധനകൾ കർശനമാക്കി, 443 പേർക്ക് പിഴ ശിക്ഷ നൽകി ദുബായ് പോലീസ്

ദുബായ് : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് മാളുകളിൽ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 5 മാളുകളിൽ നടന്ന പരിശോധനയിൽ  കോവിഡ് പ്രോട്ടോകോൾ പാലിക്കാതിരുന്ന 443 പേർക്ക് പിഴ ശിക്ഷ നൽകിയതായി ദുബായ് പോലീസ് അറിയിച്ചു. ഒരു സ്ഥാപനം അടപ്പിക്കുകയും 7 സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്തു. മാസ്‌ക്കുകൾ  കൃത്യമായി ധരിക്കാതെ ഇരിക്കുക , സാമൂഹ്യ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ 1569 പേർക്ക് താക്കീതു നൽകി. 17 ഇടങ്ങളിൽ നടന്ന ചടങ്ങുകളിൽ നിയമ ലംഘനങ്ങളും കണ്ടെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. കോവിഡ് വ്യാപനം ശക്തിപ്പെട്ടതിനെ തുടർന്ന് ദുബായിൽ പരിശോധനകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും മീഡിയ ഓഫീസ് അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment