PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ ചൈനീസ് നീക്കം.

യുഎഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ ചൈനീസ് നീക്കം.

യുഎഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ ചൈനീസ് നീക്കം.

യുഎഇ: യുഎഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ ചൈനീസ് നീക്കം. രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിനായി അബുദാബിയിലെത്തിയതാണ്  ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ.  ഇറാനിൽ നിന്ന് അബൂദബിയിലെത്തിയ  വാങ് യീയാണ് യുഎഇയുമായി ചേർന്ന് എല്ലാവർക്കും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന രീതിയിൽ കോവിഡ് വാക്സിൻ ഉൽപാദിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി അറിയിച്ചത്.എല്ലാവർക്കും പ്രാപ്യവും ലഭ്യവുമവുമായ രീതിയിൽ കോവിഡ് വാക്സിൻ ഉൽപാദിക്കാനാണ് യു.എ.ഇയുമായി ചേർന്ന് ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി .പശ്ചിമേഷ്യയിലും ആഫ്രിക്കയിലും മഹാമാരിയെ നേരിടുന്നതിൽ ബഹുകക്ഷി സഹകരണം  ശക്തമാക്കും . വാക്‌സിൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതോടെ  അന്താരാഷ്ട്ര യാത്രകൾ എളുപ്പമാക്കാനും സാധ്യമാക്കുമെന്ന് വാങ് യീ അഭിപ്രായപ്പെട്ടു.  കോവിഡ് വാക്സിന്റെ  മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയതോടെ യു.എ.ഇ-ചൈന സഹകരണം  പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ദൃഢപ്പെടുത്താനാണനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നിർമിത സിനോഫാം വാക്സിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകുകയും രാജ്യത്ത് പരീക്ഷിക്കുകയും ചെയ്തത്  അബുദാബിയാണെന്നു  വാങ് യീ ചൂണ്ടിക്കാട്ടി .ദ്വിദിന സന്ദർശനത്തിെൻറ ഭാഗമായി യു.എ.ഇ ഉന്നത ഭരണ നേതൃനേതൃത്വവുമായി  വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment