PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഫാസ്റ്റ് ലൈനിലൂടെയുള്ള  യാത്ര: നിർദ്ദേശങ്ങൾ കർശനമാക്കി ദുബായ് പോലീസ്.

ഫാസ്റ്റ് ലൈനിലൂടെയുള്ള  യാത്ര: നിർദ്ദേശങ്ങൾ കർശനമാക്കി ദുബായ് പോലീസ്.

ഫാസ്റ്റ് ലൈനിലൂടെയുള്ള  യാത്ര: നിർദ്ദേശങ്ങൾ കർശനമാക്കി ദുബായ് പോലീസ്.

ദുബായ്: ഫാസ്റ്റ് ലൈനിലൂടെ യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്നും കൂടുതൽ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വഴി മാറിക്കൊടുക്കണമെന്നു ദുബായ് പോലീസ് . സ്പീഡ് ട്രാക്കിലൂടെ അംഗീകൃത വേഗതയിലാണ് യാത്ര ചെയ്യുന്നതെങ്കിലും വഴി മാറി കൊടുക്കാതിരിക്കുന്നതു നിയമലംഘനമായി കണക്കാകുമെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. നിരത്തുകളിൽ ഏറ്റവും ഇടതുവശത്തുള്ള ട്രാക്കിലൂടെ യാത്ര ചെയ്യുന്നവർക്കുള്ള ബോധവൽക്കരണ വിഡിയോയിലൂടെയാണ് ദുബായ് പോലീസ് ഗതാഗത നിയമങ്ങളെക്കുറിച്ചു ഓർമ്മപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഏറ്റവും ഇടതുവശത്തുള്ള ട്രാക്ക് മറ്റു വാഹനങ്ങളെ മറികടന്നു മുൻപോട്ടു പോകുന്നതിനും , ആംബുലൻസ് പോലെയുള്ള അടിയന്തിര സേവനങ്ങൾക്കായുള്ള വാഹനങ്ങൾക്കുമാണ് വേർതിരിച്ചിരിക്കുന്നതു. ദുബായ് പോലീസിന്റെയും ആർ ടി എ യുടെയും നിർദ്ദേശം അനുസരിച്ചു നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയം ഒഴിച്ചുള്ള അവസരങ്ങളിൽ ഈ ട്രാക്കിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്പീഡ് ട്രാക്കിലൂടെ വാഹനം ഓടിക്കുമ്ബോൾ കൂടുതൽ വേഗതയിൽ മറ്റൊരു വാഹനം പിറകിൽ നിന്നും  വരുന്നത് കണ്ടാൽ വഴി മാറി കൊടുക്കണമെന്നും വഴി നൽകിയില്ലെങ്കിൽ പിഴ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട് . നിരത്തിലെ അംഗീകൃത വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കിലും സ്പീഡ് ട്രാക്കിലൂടെ പോകുമ്പോൾ പിറകിലെ വാഹനത്തിനായി വഴി നൽകണമെന്നാണ്   മേക്ക് വേ ഇൻ ദി ഫാസ്റ്റ് ലൈൻ  എന്ന വീഡിയോയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വഴി നൽകാതെ വാഹനം ഓടിക്കുന്നവർക്കു 400 ദിർഹം പിഴയും , 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി നൽകുന്നത്. പിന്നിൽ എത്തുന്ന വാഹനം മുൻപിലെ വാഹനമായി സുരക്ഷിത അകലം സൂക്ഷിക്കണമെന്നും ,അകലം പാലിക്കാതിരുന്നാൽ പിന്നിലെ വാഹനത്തിനും 400 ദിർഹം പിഴ നൽകുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment