PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജയിൽ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും നാലു ശതമാനമായി ഉയർത്തി

ഷാർജയിൽ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും നാലു ശതമാനമായി ഉയർത്തി

ഷാർജയിൽ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും നാലു ശതമാനമായി ഉയർത്തി

ഷാർജ:ഷാർജയിൽ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും നാലു ശതമാനമായി ഉയർത്തി . ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. കോവിഡ് ആരംഭിച്ച കാലയളവിൽ വാടകക്കാരുടെ സാമ്പത്തിക പരാധീനതകൾ പരിഗണിച്ച്  പകുതിയാക്കി കുറച്ച  വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും പഴയ നിലയിലാക്കിയതായാണ്  ഷാർജ മുനിസിപ്പാലി അധികൃതർ അറിയിച്ചിരിക്കുന്നത് . ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിലായി . നേരത്തേ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് നാലു ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാക്കിയിരുന്നു.അറ്റസ്റ്റേഷൻ ഇടപാടുകൾക്ക്  ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുനിസിപ്പൽ അധികൃതർ അറിയിച്ചു. കെട്ടിട ഉടമകൾക്കും,റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും യൂസർ ഐഡി നൽകും .ഇതിനു പുറമേ അക്കൗണ്ട്  ആക്ടിവേഷൻ കോഡും നൽകും . ഇവ ഉപയോഗിച്ച് കരാർ സ്വന്തമായി പുതുക്കുന്നതിനും , വാടകക്കാർക്കും കെട്ടിട ഉടമകൾക്കുമെല്ലാം പരാതികളും ഓൺലൈനായി നൽകുന്നതിനും  മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ സംവിധാനമുണ്ട്.  കരാറുകൾ അറ്റസ്റ്റേഷനും ഇതിലൂടെ നിർവഹിക്കാനാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment