PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമെഹ്ഫിൽ 2021 ഓർമ്മയിൽ മൂസക്ക

മെഹ്ഫിൽ 2021 ഓർമ്മയിൽ മൂസക്ക

മെഹ്ഫിൽ 2021 ഓർമ്മയിൽ മൂസക്ക

ദുബായ് : ഗ്ലോബൽ കെ എം സി സി തിക്കോടി മേഖലയുടെ കലാ സാസ്കാരിക വിങ്ങായ സർഗ്ഗധാര മെഹ്ഫിൽ 2021. മാപ്പിള പാട്ടിന്റെ സുൽത്താനായിരുന്ന മർഹും മൂസ്സ എരിഞ്ഞോളിയുടെയും വടകര എം കുഞ്ഞി മൂസ്സ സാഹിബിനെയും സ്മരിച്ചു കൊണ്ട് അവർ നമ്മുക്ക് വേണ്ടി സമ്മാനിച്ചു പോയ ഇമ്പമാർന്ന തനിത് മാപ്പിള പാട്ടുകൾ കോർത്തിണക്കി ഗ്ലോബൽ കെ എം സി സി തിക്കോടി മേഖല ഓൺ ലൈനിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച (25.6.2021) യു. എ. ഇ സമയം വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച പ്രോഗ്രാം രാത്രി പതിനൊന്ന് മണി വരെ തുടർന്നു. ഇമ്പമാർന്ന ഇശലുകളുടെ സർഗ്ഗവസന്തം തീർത്തു. ചടങ്ങ് കെ.എം.സി.സി തിക്കോടി മേഖല ഉപദേശ സമിതി ചെയർമാൻ സഹദ് പുറക്കാട് ഉൽഘാടനം ചെയ്തു.നസീർ മൂസ്സ എഞ്ഞോളി, താജുദ്ധീൻ വടകര, ദുബൈ കെ.എം.സി.സി സർഗ്ഗധാര ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ ,മൊയ്തു പി.എം, മന്ദത്ത് മജീദ്, വി.എം ഉമ്മർ, കെ.പി മുസ്സ, അസ്സു ഗുരുക്കൾ ആശംസകൾ അർപ്പിച്ചു. ഗ്ലോബൽ കെ.എം.സി.സി സർഗ്ഗധാര ജനറൽ കൺവീനർ ബഷീർ തിക്കോടി സ്വാഗതവും ജനറൽ സെക്രട്ടറി അൻഷിദ് നടേമ്മൽ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിന് ജി.സി.സി കോഡിനേറ്റർ സിറാജ് എം.കെ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment