PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇന്ത്യൻ നിക്ഷേപം വർദ്ധിക്കുന്നു.

ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇന്ത്യൻ നിക്ഷേപം വർദ്ധിക്കുന്നു.

ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇന്ത്യൻ നിക്ഷേപം വർദ്ധിക്കുന്നു.

ദുബായ്: ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു , റിയൽ എസ്റ്റേറ്റ് മേഖലയിലെ ശക്തമായ നിയന്ത്രണങ്ങളും, ഗോൾഡൻ വിസയടക്കമുള്ള വിസ നിയമങ്ങളുടെ ആകർഷണീയതയുമാണ്  ദുബായ് നഗരത്തെ ഇന്ത്യൻ നിക്ഷേപകരുടെ രണ്ടാമത്തെ ഭവനമാക്കി മാറ്റുന്നത്. മുടക്കു മുതൽ സുരക്ഷിതം എന്നതും , തിരികെ ലഭിക്കുന്ന പണം,നിക്ഷേപ മൂല്യത്തിന് അനുസൃതം എന്നതുമാണ് ഇന്ത്യൻ നിക്ഷേപകരെ കടൽ കടന്നു എത്താൻ  പ്രേരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികളുടെ നടുവിലും ദുബായാണ് ഇന്ത്യക്കാരുടെ സ്വപ്ന നഗരമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരായ സമ്പന്നർ മാത്രമല്ല ചെറുകിട , ഇടത്തരം വ്യാപാര,വ്യവസായ സമൂഹവും ഇവിടെ നിക്ഷേപം നടത്തുകയാണ്. ഇന്ത്യയിലെ ഏതു നഗരത്തിലും താമസിക്കുന്നതിനേക്കാൾ ഗുണമേന്മയാർന്ന ജീവിത നിലവാരം , സുരക്ഷിതത്വം എന്നിവ ദുബായ് നൽകുന്നു.  മുംബൈ അടക്കമുള്ള നഗരങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്ഥലം അതെ തുകക്ക് ദുബായിൽ ലഭ്യമാകും . റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും,  മുടക്കുന്ന നിക്ഷേപത്തെ സുരക്ഷിതമാക്കും.  വിപണിയിലെ ഡിമാൻഡ് നിലനിർത്തുന്നതിന് നിർമ്മാണം നിയന്ത്രിക്കപ്പെടും . ദുബായിലെ വില്ലകൾ ഉൾപ്പെടെയുള്ള താമസ ഇടങ്ങളുടെ വിൽപ്പനയിൽ 16 ശതമാനവും ഇന്ത്യക്കാരായ നിക്ഷേപകരുടേതാണ് . വിസ നിയമങ്ങളിലെ ഉദാര സമീപനം നിക്ഷേപകരെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ് . 10 വർഷത്തെ ഗോൾഡൻ വിസയും , 100 ശതമാനം ഉടമസ്ഥാവകാശത്തോടെയുള്ള വ്യാപാര – വ്യവസായ സാധ്യതകളും ദുബായ് നഗരത്തെ നിക്ഷേപകരുടെ പറുദീസയാക്കി മാറ്റുന്ന ചിത്രമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നും കാണുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment