PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇ. ഗവണ്മെന്റ് ഗോൾഡൻ വിസ

ഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇ. ഗവണ്മെന്റ് ഗോൾഡൻ വിസ

ഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇ. ഗവണ്മെന്റ് ഗോൾഡൻ വിസ

ദുബായ് : പ്രമുഖ മാധ്യമ പ്രവർത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടറുമായ ഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇ. ഗവണ്മെന്റ് ഗോൾഡൻ വിസ ലഭിച്ചു. പത്ര മാധ്യമരംഗത്ത് ഇന്നലെ പ്രഖ്യാപിച്ച ആദ്യ പട്ടികയിലാണ് അദ്ദേഹത്തിന് ഇടം നേടാനായത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പത്ര മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന അദ്ദേഹം യു.എ.ഇ. ലെയും മറ്റ് അന്തർദേശീയ മാധ്യമങ്ങളിലെയും നിറ സാന്നിധ്യവും ഗൾഫ് മേഖലയിലെതന്നെ മുതിർന്ന ഇന്ത്യൻ ജേർണലിസ്റ്റ് കൂടിയാണ്. വര്ഷങ്ങളായി യു.എ.ഇ. യിലെ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക,വ്യവസായിക മേഖലകളിലെ സ്പന്ദനങ്ങളെ തന്റെ മാധ്യമ പ്രവർത്തനത്തിലൂടെ ലോകത്തെ അറിയിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കാൻ കായംകുളത്തുകാരനു കഴിഞ്ഞു. അദ്ദേഹം യു.എ.ഇ. ഇൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പല പ്രമുഖ സംഘടനകളുടെ സ്ഥാപകനും നിലവിൽ അവയുടെ പ്രമുഖ പദവികൾ വഹിക്കുന്നയാളുമാണ്.ദുബായിൽ ഭാര്യ എസ്താർ ഐസക് മൊത്ത് താമസിച്ചുവരികയാണ്, ധന്യാ ജയസൺ, ദിപിൻ ഐസക്  എന്നിവർ മക്കളാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment