PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAE“ മ്മടെ തൃശ്ശൂർ യുഎഇ “ കൂട്ടായ്മ ലോകമെമ്പാടുമുള്ള കൊച്ചു കൂട്ടുകാർക്കായ്‌ ചിത്രരചനാ മത്സരം നടത്തി.

“ മ്മടെ തൃശ്ശൂർ യുഎഇ “ കൂട്ടായ്മ ലോകമെമ്പാടുമുള്ള കൊച്ചു കൂട്ടുകാർക്കായ്‌ ചിത്രരചനാ മത്സരം നടത്തി.

“ മ്മടെ തൃശ്ശൂർ യുഎഇ “ കൂട്ടായ്മ ലോകമെമ്പാടുമുള്ള കൊച്ചു കൂട്ടുകാർക്കായ്‌ ചിത്രരചനാ മത്സരം നടത്തി.

യുഎഇ: പതിനായിരങ്ങളെ പങ്കെടുപ്പിച്ച് തൃശ്ശൂർ പൂരവും വിസ്മയോത്സവവും നടത്തിയ “ മ്മടെ തൃശ്ശൂർ യുഎഇ “ കൂട്ടായ്മ ലോകമെമ്പാടുമുള്ള കൊച്ചു കൂട്ടുകാർക്കായ്‌ ചിത്രരചനാ മത്സരം നടത്തി.
പ്രായത്തിന്റെ  അടിസ്ഥാനത്തില്‍ മൂന്ന് ഗ്രുപ്പുകളിലായിരുന്നു മത്സരം. ഓൺലൈൻ ആയിട്ടാണ് പരിപാടി നടന്നത്.പന്ത്രണ്ട്  രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറോളം  കുട്ടികൾ ആണ്  മത്സരത്തിൽ  പങ്കെടുതത്തു. ഫേസ്ബുക്ക് ലൈവിലൂടെ മത്സരം തല്‍സമയം കാണാനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു. വിവിധ ഗ്രൂപ്പുകളായി സമയക്രമം പാലിച്ചായിരുന്നു മത്സരം നടത്തിയത്‌. ഓരോ ഗ്രൂപ്പിനും ഒന്നര മണിക്കൂറാണ് നല്‍കിയിരുന്നത്‌. മത്സരം യുഎഇയില്‍ നിന്നായിരുന്നു നിയന്ത്രിച്ചിരുന്നത്‌. ചിത്ര രചനയിൽ പങ്കെടുത്ത കുട്ടികളോടും മാതാപിതാക്കളോടും ‘മ്മടെ തൃശ്ശൂർ യുഎഇ’ പ്രസിഡന്‍റ് രാജേഷ്‌ മേനോൻ നന്ദി പറഞ്ഞു.സെക്രട്ടറി ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് മത്സരം നടത്താൻ ആയി മ്മടെ തൃശൂർ യുഎഇ ഒരുക്കിയിരുന്നത്‌.
കുട്ടികളുടെ മാനസീക ഉല്ലാസത്തിനായി നടത്തുന്ന ഈ മത്സരം പൂർണ്ണമായും കൊവിഡ്‌ പ്രൊട്ടൊകോൾ  അനുസരിച്ചാണു നടത്തിയതെന്നും വിജയികൾക്ക്‌ ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നല്‍കുമെന്ന് ട്രഷറർ സമീർ അറിയിച്ചു. അന്താരാഷ്ട്ര പ്രശസ്തരായ ചിത്രകാരന്മാർ ആണ് വിധി നിർണയം നടത്തുക. വിജയികളെ പ്രോത്സാഹിപ്പിക്കാനും ഇത്തരം പരിപാടികൾ തുടർന്നും ആസൂത്രണം ചെയ്യാനും ഉദ്ദേശിക്കുന്നതായി മ്മടെ തൃശൂർ യുഎഇ കൂട്ടായ്യ്മ്മ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment