യുഎഇ വിസക്കാർ അതത് വിമാനത്താവളം വഴി തന്നെ യുഎഇയിൽ പ്രവേശിക്കണം.
ദുബായ്//അബുദാബി: ദുബായ് താമസ വീസയുള്ള ഇന്ത്യക്കാർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയും അബുദാബി വീസയുള്ളവർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയും മാത്രമേ യുഎഇയിൽ പ്രവേശിക്കാനാകൂ എന്ന് അധികൃതർ. മറ്റു എമിറേറ്റുകളിലെ താമസ വീസക്കാർ ദുബായ്, അബുദാബി അല്ലാത്ത വിമാനത്താവളങ്ങളിലേയ്ക്ക് ആയിരിക്കണം വരേണ്ടതെന്ന് നിർദേശം ലഭിച്ചതായി എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.
ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയിൽ നിന്നും അബുദാബി യാത്രക്കാർ െഎസിഎയിൽ നിന്നും അനുമതി അനുമതി വാങ്ങിയിരിക്കണം. നിലവിൽ അബുദാബി അടക്കം താമസ വീസയുള്ളവർ പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ് ക്ക് ഇൗ മാസം 10ന് മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന് എയർ ഇന്ത്യ അധികൃതർ നേരത്ത അറിയിച്ചിരുന്നു. അതേസമയം, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ ആഗസ്റ്റ് 7 (ഇന്ന്) മുതൽ ഇന്ത്യ–അബുദാബി സർവീസ് പുനരരാംഭിച്ചിട്ടുണ്ട്.
അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു.എന്നാൽ യാത്രക്കാർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ട്രാക്കിങ് വാച്ച് കൈയിൽ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം.വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരിൽ പി സി ആർ പരിശോധന നടത്തിയ ശേഷം സർക്കാർ നിയന്ത്രിത ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് കൊണ്ട് പോയതെന്ന് യാത്രക്കാർ അറിയിച്ചു. 10 ദിവസത്തെ ക്വാറന്റൈൻ ആണ് യാത്രക്കാർ അനുവർത്തിക്കേണ്ടത് . കുടുംബമായി വന്നവരെയും ക്വാറന്റൈനിലേക്കു കൊണ്ടുപോയതായി യാത്രക്കാർ അറിയിച്ചു . സ്വന്തം പേരിലുള്ള വീട്ടുകരാർ ഉള്ളവർക്ക് ക്യാമ്പിലുള്ള ഇമെയിൽ ഐ ഡി യിൽ അപേക്ഷ അയച്ചാൽ അത് പരിശോധിച്ച ശേഷം നിരീക്ഷണ വാച്ചു കെട്ടി വീടുകളിലേക്ക് മടങ്ങുന്നതിനു അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്. ദുബായ് വിസയുള്ള യാത്രക്കാർ ജി ഡി ആർ എഫ് എ യുടെ അനുമതിയുമായി കൊച്ചിയിൽ നിന്നും അബുദാബിയിൽ എത്തിയിട്ടുണ്ട്. അവരെയും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തുന്നവർ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെങ്കിലും 10 ദിവസത്തെ ക്വാറന്റീൻ വേണ്ടതില്ല. എന്നാൽ, പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതു വരെ ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറാണ് സാധാരണഗതിയിൽ ഫലം ലഭിക്കാനുള്ള സമയം. എഇയിലേയ്ക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് 6 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.
യാത്രാനുമതിക്ക് റജിസ്റ്റർ ചെയ്യാൻ യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്ന ദുബായ് വീസക്കാർ ജിഡിആർഎഫ്എയിൽ നിന്നും മറ്റുള്ളവർ ഐസിഎയിൽ നിന്നും അനുമതി വാങ്ങിക്കണം.
ദുബായ് വീസക്കാർ സന്ദർശിക്കേണ്ട വെബ് സൈറ്റിന്റെ ലിങ്ക്: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx
മറ്റു എമിറേറ്റുകളിലെ വീസയുള്ളവർ അനുമതിക്കായി അപേക്ഷിക്കാൻ: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals
വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാൻ യുഎഇയിലേയ്ക്ക് വരുന്നവർ നിർബന്ധമായും ഇവിടെ നിന്ന് എടുത്ത വാക്സീനേഷന്റെ സർട്ടിഫിക്കറ്റുകൾ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടതുണ്ട്.
ദുബായ് വീസയുള്ളവർ: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx
മറ്റു എമിറേറ്റുകളിലെ വീസക്കാർ: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals.