PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്മാനിൽ തുറന്നു.

ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്മാനിൽ തുറന്നു.

ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്മാനിൽ തുറന്നു.

അജ്‌മാൻ: ലുലു ഗ്രൂപ്പിന്റെ 212 ആമത് ഔട്ലെറ്റ് അജ്മാനിൽ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്‌മാൻ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി ഉൽഘാടനം ചെയ്തു . രണ്ട് നിലകളിലായി 70000 സ്‌ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ഹൈപ്പർമാർക്കറ്റ് തിരക്കേറിയ നുഐമിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .അജ്മാനിലെ മൂന്നാമത്തെ ലുലു ഹൈപ്പർ മാർക്കറ്റാണിത് .ഗ്രോസറി , ഫ്രഷ് ഐറ്റംസ് , ഹോട്ട് ഫുഡ് ,ഫാഷൻ  , ലൈഫ് സ്റ്റൈൽ പ്രോഡക്ട്സ്  തുടങ്ങി വിപുലമായ ഉത്പന്ന നിര ഇവിടെയും ഒരുക്കിയിട്ടുണ്ട്.

50 വർഷത്തെ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യുഎ ഇ യിലെ ജനതയ്ക്ക് ലുലു ഗ്രൂപ്പ് നൽകുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപ്പർ മാർക്കറ്റ് എന്ന് എം എ യൂസഫലി സൂചിപ്പിച്ചു.മഹാമാരിയുടെ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് തദ്ദേശവാസികൾക്ക് ഷോപ്പിങ്ങിന്റെ പുതിയ മികച്ച സൗകര്യം ഒരുക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ്പ് ചെയ്യുന്നതെന്ന് എം എ യൂസഫലി പറഞ്ഞു .കൂടുതൽ ഔട്ലെറ്റുകളുമായി ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുമെന്നും വിവിധ സ്ഥലങ്ങളിൽ വൈവിധ്യ നിക്ഷേപങ്ങൾ തുടരുമെന്നും യൂസഫലി അറിയിച്ചു.

ഉൽഘാടന ചടങ്ങിന് ശേഷം ഔട്ലെറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു . വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെലികോപ്റ്റർ അപകടത്തിന് ശേഷം ആദ്യമായി എം എ യൂസഫലി നേരിട്ട് പങ്കെടുത്ത ചടങ്ങ് എന്ന രീതിയിൽ ഇത് പ്രത്യേക ശ്രദ്ധയും പിടിച്ചുപറ്റി. ഡിലോയിറ്റിന്റെ 2021 റിപ്പോർട്ടിൽ ഗ്ലോബൽ അടിസ്ഥാനത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഇടം പിടിച്ച ഏക റീറ്റെയ്ൽ നെറ്റ്‌വർക്ക് ആണ് ലുലു. കഴിഞ്ഞ ദിവസം ദുബായിൽ റീറ്റെയ്ൽ മി അവാർഡിൽ റീറ്റെയ്ൽ ഐക്കൺ ലെജൻഡ് ആയി എം എ യൂസഫലിയും റീറ്റെയ്ൽ ഐക്കൺ ആയി ലുലുവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലിയും പുരസ്‌കാരം നേടിയിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment