PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപുത്തൻ സാങ്കേതിക വിദ്യയിൽ എമറേറ്റ്സ് ഐ ഡി, പുതിയ എമിറേറ്റ്‌സ് ഐ ഡി കാർഡിന് ഫീസിൽ മാറ്റമില്ല.

പുത്തൻ സാങ്കേതിക വിദ്യയിൽ എമറേറ്റ്സ് ഐ ഡി, പുതിയ എമിറേറ്റ്‌സ് ഐ ഡി കാർഡിന് ഫീസിൽ മാറ്റമില്ല.

പുത്തൻ സാങ്കേതിക വിദ്യയിൽ എമറേറ്റ്സ് ഐ ഡി, പുതിയ എമിറേറ്റ്‌സ് ഐ ഡി കാർഡിന് ഫീസിൽ മാറ്റമില്ല.

അബുദാബി: എമിറേറ്റ്സ് ഐ ഡി യുടെ  പുതിയ പതിപ്പ് പുറത്തിറക്കി.പുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ലെന്ന് ഐസിഎ വ്യക്തമാക്കി.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ആണ് ഇക്കാര്യം അറിയിച്ചത്. ആധുനിക സുരക്ഷിതത്വ ഘടകങ്ങളും , പുതുമയാർന്ന ഡിസൈനിലുമാണ് ഐ ഡി കാർഡ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ കാർഡിന് 10 വര്ഷം വരെ കാലാവധിയുണ്ടാകും. ഐ ഡി ഉടമയുടെ പ്രൊഫഷൻ അടക്കം ഏതാനം പുതിയ വിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൃശ്യപരവും , സാങ്കേതികപരവുമായ പുതിയ ഘടകങ്ങൾ ചേർത്തതോടെ തട്ടിപ്പു അടക്കമുള്ള സുരക്ഷിതത്വ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായതായി ഐ സി എ അറിയിച്ചു. കാർഡിലെ വിവരങ്ങൾ പുറത്തേക്ക് കാണില്ല. ഐ.സി.എ.യുമായി ചേർന്ന് ഇ-ലിങ്ക് സംവിധാനം വഴിയായിരിക്കും ഡാറ്റകൾ കാണാനാവുക. ത്രീ ഡി ഫോട്ടോയാണ് പതിക്കുക. കാർഡിലെ ചിപ്പിന് ഉയർന്ന ശേഷിയുണ്ടായിരിക്കും.
10 വർഷംവരെ പുതിയ കാർഡ് ഉപയോഗിക്കാനാവും. നിലവിലെ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കാണ് പുതിയകാർഡ് നൽകുകയെന്ന് അധികൃതർ അറിയിച്ചു. കാർഡ് നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താലും പുതിയതിന് അപേക്ഷിക്കാം. നിലവിലെ കാർഡിന്റെ കാലാവധി അവസാനിക്കുന്നതുവരെ അത് ഉപയോഗിക്കണമെന്ന് ഐ.സി.എ. ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖലിലി പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment