PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപെനാൽട്ടി ഷൂട്ട് ഔട്ട് മത്സരത്തിൽ അബുദാബി പടന്ന പഞ്ചായത് കെഎംസിസി  ജേതാക്കളായി.

പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരത്തിൽ അബുദാബി പടന്ന പഞ്ചായത് കെഎംസിസി  ജേതാക്കളായി.

പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരത്തിൽ അബുദാബി പടന്ന പഞ്ചായത് കെഎംസിസി  ജേതാക്കളായി.

അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗം സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരത്തിൽ അബുദാബി പടന്ന പഞ്ചായത് കെഎംസിസി  ജേതാക്കളായി. തൃശൂർ ജില്ലാ കെഎംസിസി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുൻ യൂ എ ഇ ക്ലബ് താരം അലി ഓല മുഹമ്മദ് മത്സര ചടങ്ങ് ഉദ്ഘാടനം ചെയ്തു.  വിജയികൾക്ക് എൽ എൽ എച്ച് ഹോസ്പിറ്റൽ പ്രതിനിധി ഡോ: ഹനീഷ്, സൺറൈസ്   മെറ്റൽ ഫാബ്രിക്കേഷൻ എം ഡി ലൂയിസ്‌ കുരിയാക്കോസ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആക്ടിങ് സെക്രട്ടറി അഹമ്മദ് കുട്ടി സാഹിബ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ അഡ്വ.കെ വി മുഹമ്മദ് കുഞ്ഞി, സാബിർ മാട്ടൂൽ, അസീസ് കാളിയാടൻ, പി കെ അഹമ്മദ് ബല്ലാകടപ്പുറം, അബ്ദുൾ റഹിമാൻ തങ്ങൾ, മജീദ് അന്നാതൊടി, അഷറഫ് പൊന്നാനി, ഉൾപ്പെടെ നിരവധി നേതാക്കൾ ആശംസകൾ നേർന്നു.  സ്പോർട്സ് സെക്രട്ടറി ശിഹാബ് കപ്പാരത്ത് സ്വാഗതവും, പ്രോഗ്രാം കൺവീനർ റഫീഖ് പൂവത്താണി നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment