PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകോട്ടക്കൽ മണ്ഡലം കെഎംസിസി അനുസ്മരണം സംഘടിപ്പിച്ചു.

കോട്ടക്കൽ മണ്ഡലം കെഎംസിസി അനുസ്മരണം സംഘടിപ്പിച്ചു.

കോട്ടക്കൽ മണ്ഡലം കെഎംസിസി അനുസ്മരണം സംഘടിപ്പിച്ചു.

അബുദാബി : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയ മത സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്ത മഹത് വ്യക്തിത്വങ്ങളായിരുന്നു കെവിയും, പിവിയുമെന്ന് യോഗം അനുസ്മരിച്ചു.അബുദാബി കോട്ടക്കൽ മണ്ഡലം കെ എം സി സി പ്രസിഡണ്ട് മൊയ്തുട്ടി വേളേരി അധ്യക്ഷത വഹിച്ചു.മജീദ് ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി മുനീർ മാമ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ അഷ്റഫ് കെ കെ ഇരിമ്പിളിയം, സെയ്തുമുഹമ്മദ് വട്ടപ്പാറ, ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, റാഷിദ് തൊഴിലിൽ കരേക്കാട്, റഷീദ് അമ്പലവട്ടം എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ നടന്ന ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി പുതുക്കുടി സ്വാഗതവും ജാഫർ പറമ്പാടൻ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment