PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു

യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു

യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു

അബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ ഡിസംബർ ഒമ്പതുവരെ പരിപാടികൾ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷൻ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇതിലുൾപ്പെടും. കല്യാൺ ജ്വലേഴ്‌സുമായി ചേർന്ന് സ്വർണ്ണസമ്മാന പദ്ധതിയും ഇക്കാലയളവിൽ നടക്കും. 100 ദിർഹത്തിന്റെ ഇടപാടുകൾ നടത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികൾക്ക് 50 ഗ്രാം സ്വർണ്ണം വെച്ച് മൊത്തം രണ്ടര കിലോ സ്വർണ്ണം സമ്മാനമായി നൽകും. മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ക്യാമറ, ഐ.ടി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് ‘ഡിജി ടെക്’ മേള ഒക്ടോബർ 26 മുതൽ ആരംഭിക്കും. മൊബൈൽ, ടി.വി, ലാപ്‌ടോപ്പുകൾ എന്നിവ മാറ്റിവാങ്ങാൻ ‘എക്സ്ചേഞ്ച് ഫെസ്റ്റിവലും’ പലിശരഹിത ഇൻസ്റ്റാൾമെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും. ദീപാവലിയുടെ ഭാഗമായി ഇന്ത്യൻ പരമ്പാരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാർഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽപ്പേർക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോർപ്പറേറ്റ് ഓർഡറുകളും ഇത്തവണ സ്വീകരിക്കും.

ഇലക്ട്രോണിക്സ്, മൊബൈൽ ഉത്പന്നങ്ങളുടെ വിപണന മേള ‘സൂപ്പർ ഫ്രൈഡേ’ നവംബർ 23-ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിക്കുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ‘അഭിമാനത്തോടെ യു.എ.ഇയിൽ നിന്നും’ എന്ന ആശയത്തിൽ പ്രാദേശിക കാർഷിക വിളകളുടെ വിപണന മേള നടക്കും. ഓൺലൈൻ ഇടപാടുകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിംഗ് ആപ്പ് നവീകരിക്കുകയും ചെയ്തു. ഉത്പന്നങ്ങൾ കേടുപാടുകൾ കൂടാതെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് സൂക്ഷിക്കുന്നതിനായി 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ടിക്കുന്നത്.


യു.എ.ഇയിൽ തുടക്കം കുറിച്ച് ആഗോള ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നതായി ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. എല്ലാവിധ വ്യവസായാനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീർഘദർശികളായ യു.എ.ഇ ഭരണാധികാരികളാണ് ഞങ്ങളുടെ നേട്ടങ്ങൾക്ക് കാരണം. അതിന് കാരണമായ ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യു.എ.ഇയുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരവുകൂടിയാണ് ഞങ്ങളുടെ ഈ ആഘോഷങ്ങളെന്നും അദ്ധേഹം പറഞ്ഞു.സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ‘രണ്ടുദിർഹം നൽകു, രണ്ട് കണ്ണുകൾ രക്ഷിക്കൂ’ എന്ന ആശയത്തിൽ ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന നേത്രരോഗബാധിതരായ പാവപ്പെട്ടവർക്ക് സഹായം ലഭ്യമാക്കും. യു.എ.ഇയോടുള്ള ജനങ്ങളുടെ സ്നേഹം വാക്കുകളിലൂടെ പങ്കുവെക്കാൻ ‘വാൾ ഓഫ് പ്രൈഡ്’ എന്ന പദ്ധതി നടപ്പാക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യു.എ.ഇയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയിൽ ഏവർക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രൂപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ, ഓംനിചാനൽ ഓപ്പറേഷൻസ് ഹെഡ് സ്റ്റുവർട്ട് ഡേവിഡ്ജ്, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment