PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയു എ ഇ ലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എം എം നാസർ നിര്യാതനായി

യു എ ഇ ലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എം എം നാസർ നിര്യാതനായി

യു എ ഇ ലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എം എം നാസർ നിര്യാതനായി

അബുദാബി : യു എ ഇ ലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും കാസർഗോഡ് കാഞ്ഞങ്ങാട് അജാന്നൂർ കടപ്പുറം സ്വദേശിയുമായ എം എം നാസർ (48) നിര്യാതനായി. അബുദാബിയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന നാസർ പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രവർത്തകനായിരുന്നു.സാമൂഹ്യ പ്രവർത്തന രംഗത്ത് അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധി കൂടിയായിരുന്നു. അബുദബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും ഫ്രണ്ട്‌സ്  എ ഡി എം എസ്‌ , കെ എം സി സി ,ഇന്ത്യൻ ഇസ്ലാമിക് സെന്റർ എന്നിയുടെ സജീവ പ്രവർത്തകനുമായിരുന്നു എം എം നാസർ.ജീവകാരുണ്യ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നാസറിനെ തേടി എത്തിയിരുന്നു. അജാനൂര്‍ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ : ഷാഹിന. മക്കൾ : ഫാത്തിമ നഷ, മുഹമ്മദ് താഷിഹ്, മുഹമ്മദ് നസീഹ്.
നസിറ. സഹോദരങ്ങൾ : മൊയ്‌തീൻ കുഞ്ഞി, അബ്ദുൽ ഖാദർ, ശംശുദീൻ, റഹ്മത്ത് ബീവി, ഷീന.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment