PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്  2022ൽ  ഇടം നേടി വൈദർശ്

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്  2022ൽ  ഇടം നേടി വൈദർശ്

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്  2022ൽ  ഇടം നേടി വൈദർശ്

അബുദാബി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്  2022ൽ  ഇടം നേടി അബുദാബിയിലെ നിറസാന്നിധ്യമായ   വൈദർശ്  എന്ന കൊച്ചു മിടുക്കൻ. ഫേസ്ബുക്കിൽ ഏറ്റവും അധികം ലൈവ് പരിപാടികൾ ചെയ്ത കുട്ടി എന്ന നിലയിലാണ് അംഗീകാരം നൽകിയിരിക്കുന്നത്. 2020 മെയ് 30 മുതൽ വിവിധ ഫേസ്ബുക് പേജുകളിൽ  എഴുപത്താറോളം ലൈവു പരിപാടികളിലായി വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചാണ് ഈ പത്തുവയസുകാരൻ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ കയറിയത്. കൊല്ലം ജില്ലയിലെ നേടുങ്ങോലം സ്വദേശിയായ ബിനുവിന്റെയും ശാലുവിന്റെയും മകനാണു   വൈദർശ്. തബലയിലും ഡാൻസിലും അഭിനയത്തിലും കഴിവുകൾ തെളിയിച്ച  വൈദർശ് അബുദാബി ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയാണ്. സമൂസ എന്ന എഫ് ബി  പേജിൽ സ്ട്രിങ്സ് ആൻഡ് റിധംസ്‌ എന്ന പരിപാടിയുമായി എത്തുന്ന ഈ കലാകാരൻ  ചാനൽ പരിപാടികളിലും സജീവ സാന്നിധ്യമാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment