PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ രണ്ടിടങ്ങളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായതായി അബുദാബി പോലീസ് .

അബുദാബിയിൽ രണ്ടിടങ്ങളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായതായി അബുദാബി പോലീസ് .

അബുദാബിയിൽ രണ്ടിടങ്ങളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായതായി അബുദാബി പോലീസ് .

അബുദാബി: ഇന്ന് രാവിലെ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ അബുദാബിയിലെ രണ്ടിടങ്ങളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായതായി ദേശീയ വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു . അബുദാബി പോലീസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുസ്സഫയിലെ ഐക്കാഡ് – 3 ൽ അഡ്‌നോക്കിന്റെ എണ്ണ സംഭരണ കേന്ദ്രത്തിനു സമീപം നടന്ന തീപിടുത്തത്തിൽ മൂന്ന് ഇന്ധന ടാങ്കറുകളിൽ പൊട്ടിത്തെറിയുണ്ടായി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് രണ്ടാമത്തെ തീപിടുത്തം ഉണ്ടായതു.  പ്രാഥമിക അന്വേഷണത്തിൽ ഡ്രോൺ പോലെയുള്ള പറക്കുന്ന വസ്തുക്കളിൽ എന്തോ വീണതാണ് കാരണമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും , ജീവഹാനിയുണ്ടായില്ലെന്നും വാം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു .
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment