PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപൊട്ടിത്തെറിയിൽ മൂന്നു മരണം : രണ്ടു പേർ ഇന്ത്യക്കാർ.  

പൊട്ടിത്തെറിയിൽ മൂന്നു മരണം : രണ്ടു പേർ ഇന്ത്യക്കാർ.  

പൊട്ടിത്തെറിയിൽ മൂന്നു മരണം : രണ്ടു പേർ ഇന്ത്യക്കാർ.  

അബുദാബി:  അബുദാബി യിൽ ഇന്ന് രാവിലെ നടന്ന തീപിടുത്തത്തിലും പൊട്ടിത്തെറിയിലും മൂന്നു പേർ  മരിച്ചതായും ആറു പേർക്ക് പരിക്കുകൾ പറ്റിയതായും റിപ്പോർട്ട്. മരിച്ചവരിൽ രണ്ടു പേർ ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനി സ്വദേശിയുമാണ്.  മുസ്സഫയിലെ ഐക്കാഡ് – 3 ൽ അഡ്‌നോക്കിന്റെ എണ്ണ സംഭരണ കേന്ദ്രത്തിനു സമീപം നടന്ന തീപിടുത്തത്തിൽ മൂന്ന് ഇന്ധന ടാങ്കറുകളിൽ പൊട്ടിത്തെറിയുണ്ടായി. ഇവിടെയാണ് മൂന്നു മരണം സംഭവിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് രണ്ടാമത്തെ തീപിടുത്തം ഉണ്ടായതു.  പ്രാഥമിക അന്വേഷണത്തിൽ ഡ്രോൺ പോലെയുള്ള പറക്കുന്ന വസ്തുക്കളിൽ എന്തോ വീണതാണ് കാരണമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും , ജീവഹാനിയുണ്ടായില്ലെന്നും വാം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment