PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കടുത്ത ശിക്ഷാ നടപടികൾ.

മാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കടുത്ത ശിക്ഷാ നടപടികൾ.

മാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കടുത്ത ശിക്ഷാ നടപടികൾ.

യു എ ഇ : യു എ ഇ യിൽ  മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പോസ്റ്റുകളിലൂടെയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കിംവദന്തികൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള 2021 ലെ ഫെഡറൽ നിയമ നമ്പർ (34) ആർട്ടിക്കിൾ 19 അനുസരിച്ച്, മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഏതെങ്കിലും ഉള്ളടക്കമോ, വിവരങ്ങളോ പ്രസിദ്ധീകരിക്കുന്ന ഒരു വെബ്‌സൈറ്റോ ഇലക്ട്രോണിക് അക്കൗണ്ടോ നിയന്ത്രിക്കുന്ന ഏതൊരു വ്യക്തിയും ഒരു വർഷത്തിൽ കൂടാത്ത തടവിനും 30,000 ദിർഹത്തിൽ കുറയാത്ത പിഴയ്ക്കും 300,000 ദിർഹത്തിൽ കൂടാത്തതിനും അല്ലെങ്കിൽ രണ്ട് പിഴകളിൽ ഒന്നിനും വിധേയമായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment