PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIശക്തി ഗസൽരാവ് നാളെ കേരള സോഷ്യൽ സെന്ററിൽ

ശക്തി ഗസൽരാവ് നാളെ കേരള സോഷ്യൽ സെന്ററിൽ

ശക്തി ഗസൽരാവ് നാളെ കേരള സോഷ്യൽ സെന്ററിൽ

 

അബുദാബി: ശക്തി തിയറ്റേഴ്സ് സംഘടിപ്പിക്കുന്ന സംഗീതപരിപാടി ശനിയാഴ്‌ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും. നൂറു പൂക്കളെ, നൂറു നൂറു പൂക്കളെ… എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അലോഷി ആദംസ് സംഗീതമേളയ്ക്കു നേതൃത്വം നൽകും. അലോഷിയുടെ ഇന്ത്യയ്ക്കു പുറത്തെ ആദ്യ പരിപാടി കൂടിയാണിത്. അനു പയ്യന്നൂര്‍ (ഹാര്‍മോണിയം), ഷിജിന്‍ തലശ്ശേരി (തബല), കിരണ്‍ മനോഹര്‍ (ഗിറ്റാര്‍), സക്കറിയ (ക്ലാസ് ബോക്‌സ്) എന്നിവര്‍ അകമ്പടിയേകും.ഗസൽരാവിന്റെ പ്രവേശനം സൗജന്യമാണ്. ഇതുസംബന്ധിച്ച് നടന്ന വാർത്താ  സമ്മേളനത്തിൽ ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി.കെ.മനോജ്, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഗായകൻ അലോഷി, അൻവർ ബാബു എന്നിവർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment