PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി സമാജത്തിൽ അസിം വെളിമണ്ണക്ക് സ്വീകരണം നൽകി.

അബുദാബി മലയാളി സമാജത്തിൽ അസിം വെളിമണ്ണക്ക് സ്വീകരണം നൽകി.

അബുദാബി മലയാളി സമാജത്തിൽ അസിം വെളിമണ്ണക്ക് സ്വീകരണം നൽകി.

അബുദാബി : അബുദാബി മലയാളി സമാജത്തിൽ അസിം വെളിമണ്ണക്ക് സ്വീകരണം നൽകി.  90 ശതമാനം ഭിന്നശേഷികാരനായ അസിം കടുത്ത ശാരീരിക വെല്ലുകളികളെ മനക്കരുത്ത് കൊണ്ടു മറികടന്ന വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം യൂ എ ഇ ലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സലാം പാപ്പിനിശ്ശേരിക്കും,  മുന്തിർ കൽപകഞ്ചേരിക്കും സമാജത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.സമാജം പ്രസിഡൻറ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി  ദശ പുത്രൻ സ്വാഗതം പറഞ്ഞു. തുടർന്ന് സമാജം രക്ഷാധികാരി  ലൂയിസ് കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു.  സലാം പാപ്പിനിശ്ശേരി, മുന്തിർ,  ആസിമിന്റെ പിതാവ് നസിം , ആസിമിന്റെ ട്രെയിനർ  സജി എന്നിവർ സംസാരിച്ചു.  പ്രസ്തുത യോഗത്തിന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ  യേശു ശീലൻ, കോഡിനേഷൻ കൺവീനർ  പി റ്റി റഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു . സമാജം വൈസ് പ്രസിഡൻറ് ഷാജികുമാർ , ആർട്സ് സെക്രട്ടറി  രഖിൻ സോമൻ , ലൈബ്രറേറിയന്‍ അനിൽ, ട്രഷറർ അനീഷ് മോൻ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് സമാജം വെൽഫെയർ സെക്രട്ടറി നസീർ പെരുമ്പാവൂർ നന്ദി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment