PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി എയർ എക്സ്പോ വീണ്ടും ആരംഭിക്കുന്നു.

അബുദാബി എയർ എക്സ്പോ വീണ്ടും ആരംഭിക്കുന്നു.

അബുദാബി എയർ എക്സ്പോ വീണ്ടും ആരംഭിക്കുന്നു.

അബുദാബി: വ്യോമയാന രംഗത്തെ നൂതന സംരംഭവുമായി അബുദാബി എയർ എക്സ്പോ വീണ്ടും ആരംഭിക്കുന്നു. വ്യോമയാന മേഖലയിലെ പുത്തൻ സാങ്കേതികതയുമായി  300 കമ്പനികളാണ് ഇത്തവണ  പങ്കെടുക്കുന്നത്. നവംബർ 1 മുതൽ 3 വരെ അബുദാബി അൽ ബതീൻ എയർ പോർട്ടിൽ ആണ് എയർ എക്സ്പോ നടക്കുക. വിമാനങ്ങളുടെ പ്രദര്‍ശനത്തിന് പുറമെ വ്യോമയാനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കുന്ന കരിയര്‍ കോണ്‍ഫറന്‍സും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അബുദാബി വ്യോമ പ്രചാരണത്തിന്റെ ഭാഗമായാണ് എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്. 20,000 വ്യോമയാന രംഗത്തെ പ്രതിനിധികൾ ഇത്തവണ  പങ്കെടുക്കും. ഏറ്റവും പുതിയ സ്വകാര്യ വിമാനക്കമ്പനികള്‍, വിമാന ഉപകരണ കമ്പനികള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ അബുദാബി എയര്‍ എക്‌സ്‌പോയുടെ ഭാഗമാകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment