PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ  സിറ്റി ചെക്ക് ഇൻ നിരക്കിൽ  ഇളവ്  പ്രഖ്യാപിച്ചു. 

അബുദാബിയിൽ  സിറ്റി ചെക്ക് ഇൻ നിരക്കിൽ  ഇളവ്  പ്രഖ്യാപിച്ചു. 

അബുദാബിയിൽ  സിറ്റി ചെക്ക് ഇൻ നിരക്കിൽ  ഇളവ്  പ്രഖ്യാപിച്ചു. 

അബുദാബി :  ക്രിസ്‌മസ്‌ , പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച്  സിറ്റി ചെക്ക് ഇൻ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക്  ഇളവുകൾ പ്രഖ്യാപിച്ചതായി  മൊറാഫിക് ഏവിയേഷൻ സർവീസ്  അറിയിച്ചു.   ഒരു യാത്രക്കാരന് ഇനി മുതൽ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യുന്നതിന്  35 ദിർഹം നൽകിയാൽ മതി. മുൻപ്  45 ദിർഹമായിരുന്നു നിരക്ക്.  നാളെ (21 ഡിസംബർ ) മുതൽ പുതിയ നിരക്ക്  നിലവിൽ വരും.  കുട്ടികൾക്ക്  25 ദിർഹമാണ്  നിരക്ക്.  യാത്രക്ക് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാം.  ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് കാർഡ് എടുക്കുന്ന യാത്രക്കാർക്ക്  വിമാനത്താവളത്തിലെ തിരക്കുകളിൽ നിന്നും രക്ഷപെടാം എന്നതാണ് സിറ്റി ടെര്മിനലിനെ ആകർഷകമാക്കുന്നത്.
എത്തിഹാദ് , വിസ്  എയർ , ഈജിപ്റ്റ് എയർ യാത്രക്കാർക്ക് നിലവിൽ  സിറ്റി ചെക്ക് ഇൻ  പ്രയോജനപ്പെടുത്താം.  മൂന്ന്  ഇന്ത്യൻ വിമാനകമ്പനികൾ ഉൾപ്പെടെ  ആറു വിമാനക്കമ്പനികൾ കൂടി ഉടൻ   സിറ്റി ടെർമിനലിന്റെ ഭാഗമാകുമെന്നും മൊറാഫിക് ഏവിയേഷൻ സർവീസ് അറിയിച്ചു.  അബുദാബി ക്രൂയിസ് ടെര്മിനലിലാണ് സിറ്റി ചെക്ക് ഇൻ സേവനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  രാവിലെ 9 മുതൽ രാത്രി 9 മണി വരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് 02 – 5833345 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment