PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ 2022 നു ഇന്ന് തുടക്കമായി:10 ലക്ഷ്വറി എസ്‌യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ.

അഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ 2022 നു ഇന്ന് തുടക്കമായി:10 ലക്ഷ്വറി എസ്‌യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ.

അഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ 2022 നു ഇന്ന് തുടക്കമായി:10 ലക്ഷ്വറി എസ്‌യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ.

യു എ ഇ : അഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ 2022 നു ഇന്ന് തുടക്കമായി. പത്തു  ലക്ഷ്വറി എസ്‌യുവി കാറുകളും ഒരു  കിലോ സ്വർണവുമുൾപ്പടെ ഉള്ള  സമ്മാനങ്ങളാണ്  അഹല്യ എക്‌സ്‌ചേഞ്ച് വഴി പണം അടയ്ക്കുന്നവരെ കാത്തിരിക്കുന്നത്. ഡിസംബർ 22 മുതൽ 2023 ഏപ്രിൽ 20 വരെയാണ് അഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ നടക്കുന്നത്. പ്രൊമോഷൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും.10 ലക്ഷ്വറി എസ്‌യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ. ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അര കിലോഗ്രാം സ്വർണവും 100 വിജയികൾക്ക് ഒരു പവൻ, അരപവൻ സ്വർണ്ണ സമ്മാനങ്ങളും നൽകുമെന്ന് സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടിഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗുബ്, ഫിനാൻസ് മാനേജർ അതിഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം.സി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ ഏറ്റവും മികച്ച മണി എക്‌സ്‌ചേഞ്ചുകളിലൊന്നാണ് അഹല്യ എക്‌സ്‌ചേഞ്ച്. 1996-ൽ ആരംഭിച്ച അഹല്യ എക്‌സ്‌ചേഞ്ചിന് നിലവിൽ യുഎഇയിൽ ഉടനീളം 30 ശാഖകളുണ്ട്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ അഹല്യക്ക് മികച്ച  പ്രചാരമാണുള്ളതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment