PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമിഡ്നൈറ്റ് സെയിലിനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്

മിഡ്നൈറ്റ് സെയിലിനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്

മിഡ്നൈറ്റ് സെയിലിനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്

യുഎഇ: ക്രിസ്മസിന് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ 70% വിലക്കുറവുമായി മിഡ്നൈറ്റ് സെയിൽ. ഇന്ന് രാത്രി 12 മുതൽ പുലർച്ചെ 3 വരെയാണു പ്രത്യേക വിപണന മേള നടക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ഉൽപന്നങ്ങൾക്കും വൻ വിലക്കുറവുണ്ട്. ഫ്രാൻസിൽ നിന്ന് അസ്സൽ ടർക്കി ഇറച്ചി എത്തിച്ചാണു ലുലു ഇത്തവണ ക്രിസ്മസ് വിഭവസമൃദ്ധമാക്കുന്നത്. മുൻവർഷങ്ങളിൽ ശീതീകരിച്ച ടർക്കികളാണു വിൽപന നടത്തിയിരുന്നത്. ലോകോത്തര വിഭവങ്ങൾ എത്തിച്ചു വരുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്ന് മുൻകൂട്ടി ഓർഡർ എടുത്താണ് 2500ലേറെ ഫ്രഷ് ടർക്കി എത്തിച്ചതെന്ന് ഇന്റർനാഷനൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഗ്ലോബൽ ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു.

കൂടാതെ നാടൻ, രാജ്യാന്തര ക്രിസ്മസ് വിഭവങ്ങളും വിഭവങ്ങളും ഇത്തവണത്തെ ആഘോഷം രുചികരമാക്കും. ക്രിസ്മസിന് സമ്മാനം നൽകാനുള്ള വസ്തുക്കളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ചോക്കലേറ്റ്, പെർഫ്യൂംസ്, പ്ലം കേക്ക്, ഈന്തപ്പഴം, വസ്ത്രം തുടങ്ങി വൻതോതിൽ ഉൽപന്നങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആഘോഷത്തിനുവേണ്ട അലങ്കാര വസ്തുക്കളുടെ കലവറ സമ്പന്നമാണ്. ജനുവരി ഒന്നിന് 70% വിലക്കുറവിൽ ഫെസ്റ്റീവ് സൂപ്പർ സെയിലുമുണ്ടായിരിക്കും. കേക്ക്, ചോക്കലേറ്റ്, ബിസ്കറ്റ്, ചീസ്, ഇറച്ചി, മത്സ്യം തുടങ്ങി ആഘോഷത്തിനുവേണ്ട എല്ലാ വസ്തുക്കൾക്കും വിലക്കുറവുണ്ടാകും. ഓൺലൈനിലും സാധനങ്ങൾ വാങ്ങാം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment