PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവാം സ്ഥാപകൻ ഇബ്രാഹിം അൽ അബെദ് അന്തരിച്ചു.

വാം സ്ഥാപകൻ ഇബ്രാഹിം അൽ അബെദ് അന്തരിച്ചു.

വാം സ്ഥാപകൻ ഇബ്രാഹിം അൽ അബെദ് അന്തരിച്ചു.

യുഎഇ : ഇമറാത്തി മാധ്യമ പ്രവർത്തകനും ചിന്തകനും യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’ സ്ഥാപകനുമായ  ഇബ്രാഹിം അൽ അബെദ് (78) അന്തരിച്ചു. മിനിസ്ട്രി ഓഫ് ഇൻഫർമേഷനിൽ ഉദ്യോഗസ്ഥനായ അബെദ് 1977ലാണ് വാം സ്ഥാപിച്ചത്. ഏറെക്കാലം അതിന്റെ തലവനായിരുന്നു. യുഎഇ നാഷനൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു.വിരമിച്ച ശേഷം ചെയർമാന്റെ ഉപദേഷ്ടാവായിരുന്നു. അബെദിന്റെ നിര്യാണത്തിൽ രാഷ്ട്രപതി കാര്യാലയം അനുശോചിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപ സർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അനുശോചിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment