ഇന്ത്യ- യുഎഇ വ്യോമഗതാഗതം സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും ശ്രമം ആരംഭിച്ചു.
അബുദാബി: ഇന്ത്യ- യുഎഇ വ്യോമഗതാഗതം സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഇന്ന് നടന്ന ഇന്ത്യ-യുഎഇ ഉന്നതതല സമിതിയുടെ എട്ടാമത് സമ്മേളനത്തിലാണ് നിർദ്ദേശം നൽകിയത്.
രാജ്യങ്ങളുടെ സാമ്പത്തികമേഖലയുടെ നട്ടെല്ലായ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുനാണു തീരുമാനമായിരിക്കുന്നതു. യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വ്യാപാര ,വാണിജ്യ കാര്യാ മന്ത്രി പീയുഷ് ഗോയലും , യു എ ഇ യെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഹാമദ് ബിൻ സായിദ് അൽ നഹ്യാനും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. യുഎഇയിൽ നിന്നും ഇന്ത്യയിൽ നടത്തിയിട്ടുള്ള നിക്ഷേപം സംബന്ധിച്ച ചർച്ചകളും ഇന്ത്യയുടെ നിക്ഷേപ നിയന്ത്രണ ഏജൻസിയായ സെബിയുടെ 2019 ലെ നോയന്ത്രണങ്ങളെക്കുറിച്ചും യോഗം ചർച്ച നടത്തി. നിയന്ത്രണങ്ങളിൽ യു എ ഇ ആവശ്യപ്പെട്ട ഭേദഗതികൾ വേഗത്തിൽ പരിഗണിച്ച് തീരുമാനമെടുക്കാനും കൂടുതൽ നിക്ഷേപം ഇന്ത്യയിൽ നടത്തുന്നതിന് യുഎഇ ഏജൻസികൾക്കും ,കമ്പനികൾക്കും സാധ്യമാകുന്ന പുതിയ മേഖലകൾ കണ്ടെത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണം , മരുന്ന് നിർമ്മാണം , ഭക്ഷ്യം , കാർഷികം , ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകളും ചർച്ചകൾക്കു വിധേയമായിട്ടുണ്ട്.