PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു.എ.ഇയിലെ സിവിൽ -ക്രിമിനൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്.

യു.എ.ഇയിലെ സിവിൽ -ക്രിമിനൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്.

യു.എ.ഇയിലെ സിവിൽ -ക്രിമിനൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്.

യു.എ.ഇ:  യു.എ.ഇയിലെ സിവിൽ -ക്രിമിനൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്.  യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആണ്  അംഗീകാരം നൽകിയത്.ചില നിയമങ്ങൾ എടുത്തുമാറ്റിയും പുതിയ ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. വ്യക്തിഗത, കുടുംബ, പിന്തുടർച്ചാവകാശ ശിക്ഷാ നിയമങ്ങളിൽ സമഗ്ര ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്. പുതിയ നിയമം വരുന്നതോടെ ഇന്ത്യക്കാർക്ക് ഇന്ത്യൻ നിയമം അനുസരിച്ചുള്ള കോടതി വിധികൾ യു.എ.ഇയിൽനിന്ന് സ്വന്തമാക്കാൻ കഴിയും. വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കേസുകളിലാണ് ഇത് ഉപകാരപ്പെടുക.  21 വയസിനു മുകളിലുള്ളവർക്ക് നിശ്ചിത സ്ഥലങ്ങളിൽ മദ്യപാനം അനുവദിച്ചു. എന്നാൽ ഇതിന് താഴെ പ്രായമുള്ളവർ മദ്യം ഉപയോഗിക്കാനോ കൈകാര്യം ചെയ്യാനോ പാടില്ലെന്നും വ്യക്തമാക്കുന്നു.
ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാൽ വധശിക്ഷയാണ് നൽകുകയെന്നാണ് നിയമഭേഭേദഗതിയിൽ പറയുന്നത്.  മദ്യപാനം വ്യവസ്ഥകളോടെ കുറ്റമല്ലാതാക്കുകയും ചെയ്തിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ ചുംബനത്തിലേ‍ർപ്പെടുന്നതിന് ഉണ്ടായിരുന്ന ശിക്ഷ തടവിനു പകരം പിഴയാക്കി.പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇനി ശിക്ഷയില്ല. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാൽ ശിക്ഷ ലഭിക്കും. രക്തബന്ധത്തിൽപെട്ടവർ, 14 വയസിനു താഴെയുള്ളവർ എന്നിവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. ലൈംഗിക പീഡനം, പെൺവാണിഭം തുടങ്ങിയ കേസുകളിൽ പ്രതികളുടെയോ സാക്ഷികളുടെയോ വിവരങ്ങൾ രഹസ്യമാക്കിവയ്ക്കുന്നതാണ്..ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതും സഹായം ചെയ്യുന്നതും ശിക്ഷാർഹമാണ്. വിൽപത്രം എഴുതിവയ്ക്കാതെ യുഎഇയിൽ മരണപ്പെട്ടയാളുടെ സ്വത്ത് അതാതു രാജ്യത്തെ നിയമം അനുസരിച്ച് വിഭജനം ചെയ്യാൻ സാധിക്കും വിധമാണ് പിന്തുടർച്ചാവകാശ നിയമത്തിലെ ഭേദഗതി ചെയ്തിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment