PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമഴയിൽ കുതിർന്നു ദുബായ് ഷാർജ അടക്കമുള്ള എമിറേറ്റുകൾ. കൽബ റോഡിൽ ഗതാഗതം നിരോധിച്ചു.

മഴയിൽ കുതിർന്നു ദുബായ് ഷാർജ അടക്കമുള്ള എമിറേറ്റുകൾ. കൽബ റോഡിൽ ഗതാഗതം നിരോധിച്ചു.

മഴയിൽ കുതിർന്നു ദുബായ് ഷാർജ അടക്കമുള്ള എമിറേറ്റുകൾ. കൽബ റോഡിൽ ഗതാഗതം നിരോധിച്ചു.

യുഎഇ: ദുബായ് , ഷാർജ , റാസ് അൽ ഖൈമ അടക്കമുല്ല എമിറേറ്റുകളിൽ വ്യാപകമായ മഴയാണ് ഇന്ന് ലഭിച്ചത്.കനത്ത മഴയെ തുടർന്ന് കൽബ റോഡിലെ ‌ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം നിരോധിച്ചതായി ഷാർജ പോലീസ് അറിയിച്ചു.അൽ ഹാഫിയ സ്‌ക്വയർ മുതൽ വാദി അൽഹലോ വരെയുള്ള ഭാഗമാണ് അടച്ചിരിക്കുന്നു. കനത്ത മഴയെ തുടർന്ന് റോഡ് വെള്ളത്തിൽ മുങ്ങിയതോടെയാണ് ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാദികൾക്ക് സമീപത്തൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങൾ തമ്മിൽ  ആവശ്യമായ അകലം സൂക്ഷിക്കണമെന്നും ഷാർജ പോലീസ് അഭ്യർത്ഥിച്ചു.ദുബൈയിലെ ജുമേറാ,ജബൽ അലി ,ഷാർജ ദൈദ് , മലീഹ തുടങ്ങിയ നിരവധി ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ജബൽ ഹഫീത് ഉൾപ്പെടെ അൽഐൻ നഗരത്തിലെ മിക്ക ഇടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരിക്കുന്നത്. സാമാന്യം ശക്തമായ കാറ്റുണ്ടാകുമെന്നും,കടലിൽ തിരകൾ ശക്തമായി അടിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment